നാല് പതിറ്റാണ്ടോളം മാപ്പിളപ്പാട്ട് രംഗത്ത് സജീവമായിരുന്ന ഗായിക അസ്മ കൂട്ടായി (51) അന്തരിച്ചു. രോഗബാധിതയായി തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. കലാ കുടുംബത്തില്‍നിന്ന് ഗായികയായെത്തിയ അസ്മ അഞ്ചാം വയസ്സില്‍ പാടിത്തുടങ്ങിയതാണ്.

പിതാവ് ചാവക്കാട് ഖാദര്‍ ഭായ് ഗായകനും തബലിസ്റ്റും ആയിരുന്നു. മാതാവ് ആമിന ബീവിയും ഗായികയായിരുന്നു. തബലിസ്റ്റായ മുഹമ്മദലി എന്ന ബാവയാണ് ഭര്‍ത്താവ്. ലൗ എഫ്.എം എന്ന ചിത്രത്തില്‍ അസ്മ പിന്നണി പാടിയിട്ടുണ്ട്. ദര്‍ശന ടി.വിയിലെ ‘കുട്ടിക്കുപ്പായം’ റിയാലിറ്റി ഷോയില്‍ ജഡ്ജായും എത്തി.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഏറെക്കാലം ഭര്‍ത്താവിനൊപ്പം ഖത്തറിലായിരുന്ന അവര്‍ അവിടെയും മാപ്പിളപ്പാട്ട് വേദികളില്‍ സജീവമായിരുന്നു. സംസ്ഥാന പുരസ്കാരം അടക്കം നിരവധി അംഗീകാരങ്ങള്‍ അസ്മയെ തേടിയെത്തിയിട്ടുണ്ട്. മയ്യിത്ത് തിരൂരിനടുത്ത് നിറമരുതൂര്‍ ജനതാ ബസാറിലെ വീട്ടില്‍ പൊതുദര്‍ശനത്തിന് ശേഷം വൈകീട്ട് നാലിന് കൂട്ടായി- കോതപറമ്ബ് റാത്തീബ് ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കും.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക