ഇന്ത്യയുടെ തിരക്കേറിയ മെട്രോപൊളളിറ്റൻ നഗരമാണ് മുംബൈ. വാടകയ്ക്കും മറ്റുമായി വൻതുകയാണ് പലരും മുംബൈയില്‍ ഈടാക്കുന്നത്. ഇത് മുംബൈയില്‍ സ്വന്തമായി ഒരു വീടെന്ന സ്വപ്നത്തിന് വിലങ്ങുതടിയാകുന്നു. കൈയില്‍ നല്ലൊരു തുക ഉണ്ടെങ്കില്‍ തന്നെ വീട് ചിലപ്പോള്‍ ലഭിച്ചെന്നു വരില്ലെന്നാണ് പലരുടെയും പരാതി.

ഡിജിറ്റല്‍ കണ്ടന്റ് ക്രിയേറ്ററായ സുമിത് പാല്‍വേ നടത്തിയ മുംബൈയിലെ ഒരു കൊച്ചു അപ്പാര്‍ട്ട്മെന്റിന്റെ ഹോം ടൂര്‍ ഇപ്പോള്‍ വൈറലാവുകയാണ്. ഇടുങ്ങിയ പടികള്‍ കയറിപ്പോകുന്ന സുമിത്തിനെയാണ് ആദ്യം വീഡിയോയില്‍ കാണാൻ കഴിയുക. മുംബൈയുടെ തെക്കൻ മേഖലയില്‍ സ്ഥിതി ചെയ്യുന്ന അപ്പാര്‍ട്ട്മെന്റ് നന്നേ ചെറുതാണ്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

“മുംബൈയുടെ തെക്കൻ മേഖലയാണ്, വിട്ടുവീഴ്ച ചെയ്തേ മതിയാകൂ”, എന്ന ക്യാപ്ഷനോടെയാണ് വീഡിയോ പങ്ക് വെച്ചിരിക്കുന്നത്. രണ്ടു നിലകളാണ് അപ്പാര്‍ട്ട്മെന്റിനുളളത്. ഓപ്പണ്‍ ടെറസ്, ചെറിയ അടുക്കള, കുളിമുറി എന്നിവയെല്ലാമുണ്ട്. എ.സി സൗകര്യവും അപ്പാര്‍ട്ട്മെന്റിലുണ്ടെന്ന് വീഡിയോയില്‍ പറയുന്നു. ആഡംബര വസതികള്‍ ധാരാളമുള്ള പ്രദേശത്ത് സ്ഥിതി ചെയ്യുന്ന അപ്പാര്‍ട്ട്മെന്റിന് 2.5 കോടി രൂപയാണ് വില കണക്കാക്കപ്പെടുന്നത്.ഒരു ലക്ഷത്തിലധികം ലൈക്കുകളാണ് വീഡിയോയ്ക്ക് ലഭിച്ചിരിക്കുന്നത്. വീഡിയോയെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേരാണ് കമന്റുകളുമായി എത്തിയിരിക്കുന്നത്. ടെറസ്സ് എത്തുമ്ബോഴേക്കും ശ്വാസംമുട്ടി ഒരു പരുവമാകും. ഓക്സിജൻ സിലണ്ടര്‍ എവിടെ?എന്നിങ്ങനെ പോകുന്നു കമന്റുകള്‍.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക