ആറന്മുള ഉതൃട്ടാതി വള്ളം കളിയില്‍ മൂന്ന് പള്ളിയോടങ്ങള്‍ മറിഞ്ഞു.കാണാതായ തുഴച്ചില്‍കാരെ കണ്ടെത്തി എല്ലാവരെയും രക്ഷിക്കാനായി, ഒരാളുടെ തലയ്ക്ക് പരുക്കുണ്ട്. ആര്‍ക്കും പരുക്കുകളില്ലെന്നാണ് സംഘാടകര്‍ അറിയിക്കുന്നത്. വൻമഴി, മാലക്കര പള്ളിയോടങ്ങളാണ് മറിഞ്ഞത്.

ഹീറ്റ്സ് മത്സരങ്ങള്‍ പുരോഗമിക്കുന്നതിനിടെയാണ് അപകടം ഉണ്ടായത്. ഉടൻ തന്നെ ഫയര്‍ ഫോഴ്സ് രംഗത്തിറങ്ങി രക്ഷാ പ്രവര്‍ത്തനം നടത്തി. എന്നാല്‍ കരക്കെത്തിയ ശേഷം മറിഞ്ഞ വന്മഴി പള്ളിയോടത്തിലെ തുഴച്ചില്‍കാരായ നാല് പേരെ കാണാനില്ലെന്ന് പറഞ്ഞത്. സ്ഥലത്ത് ഇവര്‍ക്കായി തെരച്ചില്‍ നടത്തി ഉടൻ തന്നെ കണ്ടെത്തുകയായിരുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക