ഓണത്തിന് ലീവ് കിട്ടാതെ ഇനി എന്ത് ചെയ്യും എന്നോർത്തിരിക്കുമ്പോഴാണ് പഞ്ചാബ്- ഭട്ടിണ്ടയിലെ മലയാളികളായ പട്ടാളക്കാർക്ക് ഒരാശയം മനസ്സിൽ തോന്നിയത്. നാട്ടിൽ പോവാൻ പറ്റിയില്ലെങ്കിൽ നാടിനെ ഇങ്ങോട്ട് വിളിക്കാം. കൂടെ ഓണം എന്തെന്നറിയാത്ത തങ്ങളുടെ നോർത്ത് ഇന്ത്യൻ സഹപ്രവർത്തകർക്ക് ഓണത്തിന്റെ മഹത്വം കൂടെ മനസ്സിലാക്കി കൊടുക്കാനുള്ള ഒരവസരവുമാക്കാം.

പിന്നെ ഒട്ടും അമാന്തിച്ചില്ല അവർ 17 പേർ ഒരുമിച്ച് ചേർന്നപ്പോൾ കേരളത്തിന്റെ ഓണം ആ പട്ടാള ക്യാമ്പിലെ എല്ലാവരുടെയും ഉത്സവമായി മാറി. 300 പേർക്ക് വയറു നിറച്ചു കഴിക്കാനുള്ള ഓണസദ്യ അവരെല്ലാവരും കൂടെ ചേർന്നൊരുക്കി. കൂടെ ആരുടേയും മനം കവരുന്ന പൂക്കളവും കൂടെയായപ്പോൾ ഒരു കൊച്ചു കേരളം പഞ്ചാബിലെ ആ പട്ടാള ക്യാമ്പിൽ രൂപപ്പെടുകയായിരുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

മലയാളി സൈനികരായ രാഗേഷ്, മധു, ബിനു, ദിനേശൻ, രാജേഷ്, സജി, അനൂപ്, ബാലു, പ്രേം മോഹൻ, ജിതിൻ, അരുൺ, നിതിൻ, ജെബിൻ, അഭിജിത്ത്, നിധീഷ്, സുജിൻ, ഋഷിൻ എന്നീ മലയാളി സൈനികരുടെ നേതൃത്വത്തിലാണ് ഓണാഘോഷം അതിഗംഭീരമാക്കിയത്. പഞ്ചാബിലെ ഭട്ടിണ്ടയിൽ ഇന്ത്യൻ ആർമിയുടെ സിഗ്നൽ കോറിന്റെ ഭാഗമായ 71 സിഗ്നൽസിൽ തിരുവോണ ദിവസം ഒരുക്കിയ പൂക്കളവും ഓണസദ്യയും -വീഡിയോ കാണുക

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക