മുഖ്യമന്ത്രിക്ക് അകമ്ബടി പോയ പൊലീസ് വാഹനം മനപ്പുര്‍വം കാറിലിടിച്ചതായി നടനും ബിജെപി നേതാവുമായ കൃഷ്ണകുമാറിന്റെ പരാതി. താൻ സഞ്ചരിച്ചിരുന്ന കാര്‍ റോഡിന്റെ ഒരു വശത്തേക്ക് ഇടിച്ചിട്ടെന്നും വാഹനത്തില്‍ ഉണ്ടായിരുന്ന പൊലീസ് സേനാംഗങ്ങള്‍ മോശമായി പെരുമാറിയെന്നും കൃഷ്ണകുമാര്‍ പരാതിയില്‍ പറയുന്നു. പന്തളം പൊലീസ് സ്റ്റേഷനിലാണ് പരാതി നല്‍കിയത്.

ഇന്ന് രാവിലെ പന്തളത്തുവച്ചായിരുന്നു സംഭവം. പുതുപ്പള്ളിയിലേക്ക് പോയ മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തില്‍ ഏറ്റവും പിന്നിലായുണ്ടായിരുന്ന പൊലീസിന്റെ സ്ട്രൈക്കര്‍ ഫോഴ്സിന്റെ വാഹനമാണ് തന്റെ കാറില്‍ ഇടിച്ചെന്നാണ് കൃഷ്ണകുമാര്‍ ആരോപിക്കുന്നത്. കാറില്‍ വാൻ ഇടിപ്പിക്കുകയും ഇതിന്റെ ആഘാതത്തില്‍ കാര്‍ ഒരുവശത്തേക്ക് മാറിപ്പോവുകയും ചെയ്തുവെന്നും കൃഷ്ണകുമാര്‍ പറയുന്നു. കാറിനും കേടുപാടുകളുണ്ട്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഇടിച്ചശേഷം വാനിലുണ്ടായിരുന്നവര്‍ മോശമാറി പെരുമാറിയെന്നും നടൻ ആരോപിക്കുന്നു. അപകടകരമായി വാഹനമോടിച്ചതിനും മോശമായി പെരുമാറിയതിനും വാഹനത്തിലുണ്ടായിരുന്നവര്‍ക്കെതിരെ കേസെടുക്കണമെന്നും പന്തളം സി ഐയ്ക്ക് അദ്ദേഹം നല്‍കിയ പരാതിയില്‍ ആവശ്യപ്പെടുന്നു. പുതുപ്പള്ളിയിലേക്ക് തെരഞ്ഞെടുപ്പു പ്രചാരണത്തിനായി പോവുകയായിരുന്നു കൃഷ്‌ണകുമാര്‍. ബിജെപി ദേശീയ നിര്‍വാഹക സമിതി അംഗം കൂടിയാണ് കൃഷ്ണകുമാര്‍.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക