ഹിന്ദുസ്ഥാന്‍ പെട്രോളിയം കോര്‍പറേഷനില്‍നിന്നുള്ള ഉത്പന്നവിതരണത്തില്‍ കുറവു വന്നതോടെ സംസ്ഥാനത്തെ ഭൂരിഭാഗം എച്ച്‌പിസി പമ്ബുകളും അടയ്ക്കുന്നു. ബിപിസിഎല്ലിന്‍റെ ഇരുമ്ബനം ടെര്‍മിനലില്‍നിന്നുള്ള വിതരണ കേന്ദ്രത്തില്‍നിന്ന് ആവശ്യത്തിനുള്ള ഉത്പന്നം കിട്ടാതെവന്നതാണ് ഇന്ധനക്ഷാമം രൂക്ഷമാകാന്‍ കാരണം. കേരളത്തില്‍ ഇരുമ്ബനം ടെര്‍മിനല്‍ കൂടാതെ കോഴിക്കോട് എലത്തൂരിലുള്ള വിതരണകേന്ദ്രത്തിലും ക്ഷാമം അനുഭവപ്പെടുന്നതായി ഡീലര്‍മാര്‍ പറയുന്നു. തിരുവോണദിനമായ ഇന്നു പല ജില്ലകളിലും പമ്ബുകള്‍ അടച്ചിടേണ്ട അവസ്ഥയാണുള്ളതെന്നും എച്ച്‌പിസി ഡീലര്‍മാര്‍ വ്യക്തമാക്കി.

ബിപിസിഎല്‍ കേരളത്തില്‍ നല്‍കുന്ന ഇന്ധന ഉത്പന്നങ്ങള്‍ക്ക് പകരമായി എച്ച്‌പിസിഎല്‍ അതേ അളവില്‍ ഇതര സംസ്ഥാനങ്ങളില്‍ തിരിച്ചു നല്‍കണമെന്നാണു പെട്രോളിയം കമ്ബനികള്‍ തമ്മിലുള്ള ധാരണ. എന്നാല്‍, കഴിഞ്ഞ രണ്ടു വര്‍ഷത്തോളമായി ഹിന്ദുസ്ഥാന്‍ പെട്രോളിയം കമ്ബനിയില്‍നിന്നു ഭാരത് പെട്രോളിയം കോര്‍പറേഷന് പകരമായി നല്‍കേണ്ട വിഹിതം നല്‍കുന്നില്ല. ഇതോടെയാണ് ഇന്ധക്ഷാമം കടുത്തത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഇരുമ്ബനം ടെര്‍മിനലില്‍ ഉണ്ടായിട്ടുള്ള ഉത്പന്ന വിതരണക്ഷാമം പരിഹരിക്കാന്‍ കര്‍ണാടകയിലെ മംഗലാപുരം ടെര്‍മിനലില്‍ കൂടുതല്‍ ടാങ്കറുകള്‍ എത്തിച്ച്‌ പമ്ബുകളില്‍ വിതരണം നടത്താമെന്ന് എച്ച്‌പിസിഎല്‍ അധികൃതര്‍ പമ്ബ് ഉടമകളുടെ സംഘടനയ്ക്ക് ഉറപ്പു നല്‍കിയിരുന്നെങ്കിലും ഇതു നടപ്പിലായില്ല. അവധിക്കാലത്ത് ഇന്ധന ഉപയോഗം കൂടിയതിനാല്‍ പമ്ബുകളില്‍ പെട്രോള്‍ സ്റ്റോക്ക് പരിമിതമാണ്. പല പമ്ബുകളിലും പെട്രോളില്ല എന്ന ബോര്‍ഡ് പ്രദര്‍ശിപ്പിക്കുന്നുമുണ്ട്. നിലവിലെ പ്രശ്‌നപരിഹാരത്തിന് അടിയന്തരമായി ഇടപെടണമെന്നാവശ്യപ്പെട്ട് ഓള്‍ കേരള ഫെഡറേഷന്‍ ഓഫ് പെട്രോളിയം ട്രേഡേഴ്‌സ് മുഖ്യമന്ത്രിക്കു നിവേദനം നല്‍കിയിരിക്കുകയാണ്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക