പുതുപ്പള്ളിയിലെ ഉപതിരഞ്ഞെടുപ്പ് പ്രചരണം അതിന്റെ അവസാന ഘട്ടത്തിൽ എത്തിയിരിക്കുകയാണ്. മുഖ്യമന്ത്രി പിണറായി വിജയനാണ് ഇപ്പോൾ പുതുപ്പള്ളി തിരഞ്ഞെടുപ്പിലും ശ്രദ്ധാകേന്ദ്രം. അവസാന ലാപ്പിൽ ഇടതു സ്ഥാനാർത്ഥിയുടെ വിജയം ഉറപ്പിക്കാൻ മുഖ്യമന്ത്രി തന്നെ പുതുപ്പള്ളി നിയോജകമണ്ഡലത്തിലെ 8 പഞ്ചായത്തുകളിലും നേരിട്ട് പ്രസംഗിക്കും.

എന്നാൽ ഇടതു മുന്നണി ഇപ്പോൾ നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധി മുഖ്യമന്ത്രിയെ പ്രതിരോധിക്കുക എന്നത് തന്നെയാണ്. മുഖ്യമന്ത്രിയുടെ മകളുടെ പേരിൽ വരുന്ന മാസപ്പടി വിവാദവും, മരുമകനായ പൊതുമരാമത്ത് മന്ത്രിയെ കുറിച്ച് പാർട്ടിക്കുള്ളിലെ മുതിർന്ന നേതാക്കൾ പോലും പരസ്യമായി പ്രകടിപ്പിക്കുന്ന എതിർപ്പും, മുഖ്യമന്ത്രിയുടെ അതിവിപുലമായ സുരക്ഷാക്രമീകരണങ്ങളും, എന്തിന് അദ്ദേഹം ഉമ്മൻചാണ്ടിക്കെതിരെ ഉയർത്തിയ ആരോപണങ്ങൾ പോലും ഇടതുമുന്നണിയെ ഇപ്പോൾ തിരിഞ്ഞു കുത്തുകയാണ്. അത്തരത്തിൽ പഴയ പിണറായി വിജയൻ പൊതുവേദിയിൽ കൈകൊണ്ടിരുന്ന ചില നിലപാടുകൾ കോർത്തിളക്കി യു.ഡി.എഫ് കേന്ദ്രങ്ങൾ പ്രചരിപ്പിക്കുന്ന ഒരു വീഡിയോ വളരെ രസകരമാണ്. വീഡിയോ ചുവടെ കാണാം.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ആരാണീ⁉️…… P V കണ്ടോളൂ….. അവസാനം പറയുന്നത് ചെയ്യാനുള്ള സമയമായി.

Posted by Palkaran Pala പാൽക്കാരൻ പാലാ on Thursday, 24 August 2023
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക