സാമ്ബത്തിക പ്രതിസന്ധി രൂക്ഷമായതിനെ തുടര്‍ന്ന് ട്രഷറി നിയന്ത്രണം കടുപ്പിച്ച്‌ സര്‍ക്കാര്‍. ദൈനംദിന ചെലവുകളുടെ ബില്ലുകള്‍ക്കുള്ള നിയന്ത്രണം 10 ലക്ഷത്തില്‍നിന്ന് 5 ലക്ഷം രൂപയാക്കി. അഞ്ചുലക്ഷത്തിനു മുകളിലുള്ള പ്രധാന ബില്ലുകള്‍ പാസാക്കുന്നതിനു ധനവകുപ്പിന്റെ പ്രത്യേക അനുമതി വേണം. ഓണച്ചെലവിനു പണം ഉറപ്പാക്കാനാണ് നിയന്ത്രണം ഏര്‍പ്പെടുത്തുന്നത്.

ശമ്ബളം, പെന്‍ഷന്‍, മരുന്നുകള്‍ വാങ്ങല്‍ തുടങ്ങി അടിയന്തരവും പ്രധാനപ്പെട്ടതുമായ ചുരുക്കം ചെലവുകള്‍ ഒഴികെ എല്ലാ ബില്ലുകള്‍ക്കും നിയന്ത്രണം ബാധകമാകും. നിയന്ത്രണം ലംഘിച്ച്‌ ബില്‍ പാസാക്കിയാല്‍ കര്‍ശന നടപടിയെടുക്കുമെന്ന് ട്രഷറിക്ക് ധനവകുപ്പ് മുന്നറിയിപ്പ് നല്‍കി. ഓണത്തോടനുബന്ധിച്ച്‌ ഒരു മാസം മുന്‍പു തന്നെ ട്രഷറി നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക