ലഡാക്കില്‍ സൈനികര്‍ സഞ്ചരിച്ചിരുന്ന വാഹനം മലയിടുക്കിലേക്ക് മറിഞ്ഞ് ഒൻപത് സൈനികര്‍ മരിച്ചു. തെക്കൻ ലഡാക്കിലെ ന്യോമയിലെ കിയാരിയിലാണ് അപകടം ഉണ്ടായത്. ലേയില്‍ നിന്ന് സൈനികരുമായി പോകുകയായിരുന്ന വാഹനമാണ് അപകടത്തില്‍ പെട്ടത്.

അപകട സമയം പത്തോളം സൈനികര്‍ വാഹനത്തില്‍ ഉണ്ടായിരുന്നതായാണ് വിവരം. പരുക്കേറ്റ ഒരു സൈനികനെ ആശുപത്രിയിലേക്ക് മാറ്റാനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുകയാണ്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക