അഫ്ഗാനില്‍ കുടുങ്ങിയ 167 പേരുമായി ഇന്ന് രാവിലെയാണ് ഗാസിയാബാദിലെ ഹിന്റണ്‍ എയര്‍ബസില്‍ വ്യോമസേനയുടെ സി 17 വിമാനം എത്തിയത്. ഇതിനിടെ വാര്‍ത്ത ഏജന്‍സിയായ എ.എന്‍.ഐയുടെ കാമറയില്‍ പതിഞ്ഞ ഹൃദയസ്പര്‍ശിയായ ദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയാകുന്നത്. അമ്മയുടെ മടിയിലിരിക്കുന്ന കുഞ്ഞിനെ തുടര്‍ച്ചയായി ചുംബിക്കുന്ന പിഞ്ചുസഹോദരിയുടെ ദൃശ്യങ്ങളാണിത്.

സംഘര്‍ഷഭരിതമായ അഫ്ഗാനില്‍ നിന്ന് സുരക്ഷിതമായി നാട്ടില്‍ തിരിച്ചെത്താന്‍ കഴിഞ്ഞതിന്റെ സന്തോഷത്തിലായിരുന്നു കുടുംബം. കഴിഞ്ഞ ഏഴ് ദിവസത്തെ മാനസികവും ശരീരികവുമായ സമ്മര്‍ദ്ദത്തെക്കുറിച്ച്‌ ഒരു സ്ത്രീ സംസാരിക്കുന്നതും വീഡിയോയില്‍ കേള്‍ക്കാം. അഫ്ഗാനില്‍ നിന്ന് 390 ഇന്ത്യക്കാരാണ് ഇന്ന് നാട്ടിലെത്തിയത്. ഇതില്‍ 50 പേര്‍ മലയാളികളാണ്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

കൂടുതല്‍ ഇന്ത്യക്കാരെ നാട്ടിലെത്തിക്കാനായി വ്യോമസേനാ വിമാനങ്ങള്‍ക്ക് പുറമെ രണ്ട് വിമാനങ്ങള്‍ കൂടി സര്‍വീസ് നടത്തും. അഫ്ഗാനില്‍ നിന്ന് രക്ഷാപ്രവര്‍ത്തനം വേഗത്തിലാക്കുകയാണ് ഇന്ത്യ. 135 ഇന്ത്യക്കാരെ ഇന്നലെ ദോഹ വഴിയാണ് ഡല്‍ഹിയില്‍ തിരികെയെത്തിച്ചത്. 87 ഇന്ത്യക്കാര്‍ ഇന്നലെ തജകിസ്ഥാന്‍ വഴിയും തിരികെയെത്തി.കഴിഞ്ഞ 20 വര്‍ഷമായി ഉണ്ടാക്കിയതെല്ലാം നഷ്ടമായെന്ന് അഫ്ഗാനിസ്ഥാന്‍ എം പി നരേന്ദ്രര്‍ സിങ് ഖല്‍സ പറഞ്ഞു.

കാബൂളിലേക്ക് വ്യോമസേനയുടെ രണ്ട് വിമാനങ്ങളാണ് നിലവില്‍ സര്‍വീസ് നടത്തുന്നത്. വരും ദിവസങ്ങളില്‍ കൂടുതല്‍ സര്‍വീസുകള്‍ നടത്താനാണ് വിദേശകാര്യ മന്ത്രാലയത്തിന്‍റെ ശ്രമം. 500 ഇന്ത്യക്കാര്‍ ഇനിയും അഫ്ഗാനിസ്ഥാനില്‍ നിന്ന് തിരിച്ചെത്താനുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. അഫ്ഗാനില്‍ കുടുങ്ങി കിടക്കുന്ന എല്ലാ ഇന്ത്യക്കാരും സുരക്ഷിതരാണെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രാലയവും അറിയിച്ചു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക