ട്രാഫിക് നിയമം ലംഘിച്ചതിന് തമിഴ് സൂപ്പര്‍ താരം വിജയ്ക്ക് പിഴ. പനയൂരില്‍ വിജയ് മക്കള്‍ ഇയക്കം അംഗങ്ങളുമായി കൂടിക്കാഴ്ച നടത്തിയ ശേഷം വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് താരം ട്രാഫിക് നിയമലംഘനം നടത്തിയത്. രണ്ടിലധികം സ്ഥലങ്ങളില്‍ വിജയുടെ വാഹനം റെഡ് സിഗ്‌നല്‍ ലംഘിച്ചെന്നാണ് ട്രാഫിക് പൊലീസ് പറയുന്നത്. 500 രൂപയാണ് താരത്തിനെതിരെ പിഴയായി തമിഴ്‌നാട് പൊലീസ് ചുമത്തിയിരിക്കുന്നത്.

താരത്തിന്റെ കാറിന്റെയും പിഴ ലഭിച്ച ചലാനിന്റെയു ചിത്രങ്ങളാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. പനയൂരില്‍ നിന്ന് നീലങ്ങരയിലെ വീട്ടിലേക്ക് മടങ്ങുകയായിരുന്ന താരത്തിന്റെ പിന്നാലെ ആരാധകരും കൂടിയിരുന്നു. ഇവരില്‍ നിന്നും രക്ഷപ്പെടാനുള്ള ശ്രമത്തിനിടെയാണ് വിജയ്‌യും ഡ്രൈവറും ട്രാഫിക് നിയമങ്ങള്‍ ലംഘിച്ചത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

തിങ്കളാഴ്ച ലിയോയുടെ ചിത്രീകരണം പൂര്‍ത്തിയാക്കിയ താരം തൻറെ ആരാധക സംഘടനയായ വി.എം.ഐ അംഗങ്ങളുമായി കൂടിക്കാഴ്ച നടത്തി. വിജയ് രാഷ്ടീയ അരങ്ങേറ്റം കുറിക്കുന്നുവെന്ന വാര്‍ത്ത അദ്ദേഹവുമായി അടുത്ത വൃത്തങ്ങള്‍ അടുത്തിടെ പുറത്ത് വിട്ടിരുന്നു. അതിന് ആക്കം കൂട്ടുന്നതാണ് പുതിയ കൂടിക്കാഴ്ച്ച.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക