തെന്നിന്ത്യൻ താരസുന്ദരി അമല പോളിനെതിരെ സൈബര്‍ ആക്രമണമുണ്ടായി. കഴിഞ്ഞ ദിവസം നടന്ന ഒരു പരിപാടിയില്‍ നിന്നുമുള്ള അമലയുടെ ചിത്രങ്ങളും വീഡിയോകളും വൈറലായി മാറിയതോടെയാണ് താരത്തിനെതിരെ സൈബര്‍ ആക്രമണം ഉയരുന്നത്. മഞ്ഞ നിറത്തിലുള്ള വസ്ത്രമണിഞ്ഞാണ് അമല പോള്‍ പരിപാടിക്കെത്തിയത്. എന്നാല്‍ താരത്തിന്റെ വസ്ത്രം ശരീരം കാണിക്കുന്നതാണെന്നാണ് സോഷ്യല്‍ മീഡിയയുടെ വിമര്‍ശനം.

കാലുകളും മാറിടവും കാണിക്കാന്‍ വേണ്ടിയാണ് ഇത്തരം വസ്ത്രം ഇട്ട് വന്നതെന്നും ഹിറ്റ് സിനിമകളൊന്നുമില്ലാതെ ഫില്‍ഡൗട്ടായതിനാല്‍ തിരിച്ചുവരാനുള്ള ശ്രമമാണിതെന്നും ചിലര്‍ അധിക്ഷേപിച്ചു.‘ഈ വസ്ത്രം ആദ്യരാത്രിയ്‌ക്കോ ഡേറ്റിനോ ഉള്ളതാണെന്ന് തോന്നുന്നു, ഇത്രയും കഷ്ടപ്പെട്ട് എന്തിനാ ഡ്രസ് ഇട്ടിരിക്കുന്നത്, ഓരോരോ ജന്മങ്ങള്‍, എന്തിനോ വേണ്ടി തിളക്കുന്ന സാമ്ബാറുകള്‍, എന്ത് പാഴ് ജന്മമാണ്, ഈ ഡ്രസ് ഇടുന്നതിലും നല്ലത് നഗ്നയായി വരുന്നത്. ഇനി കുറച്ച്‌ കൂടിയേ കാണിക്കാനുള്ളൂ’- എന്നൊക്കെയാണ് അമലയുടെ വസ്ത്രത്തെ വിമര്‍ശിച്ചുള്ള കമന്റുകള്‍.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക