മലയാളത്തിന്റെ ലേഡി സൂപ്പര്‍ സ്റ്റാര്‍ മഞ്ജുവാര്യര്‍ യാത്രകളിലാണ്. ടൂവീലര്‍ ലൈസന്‍സ് നേടിയതിന് പിന്നാലെ ബിഎംഡബ്ല്യു ബൈക്കിലാണ് താരം കറങ്ങുന്നത്. തമിഴ് നടന്‍ അജിത്താണ് മഞ്ജുവിന് പ്രചോദനം. തുനിവിന്റെ ചിത്രീകരണത്തിനിടെയാണ് താരം ആദ്യമായി യാത്ര തുടങ്ങിയത്.

അടുത്തിടെയാണ് താരം ബിഎംഡബ്ല്യു ആര്‍1250 ജിഎസ് ബൈക്ക് സ്വന്തമാക്കിയത്. അഡ്വഞ്ചര്‍ വിഭാഗത്തിലുള്ള ബൈക്കിലാണ് യാത്രകള്‍. ബൈക്കിന് 28 ലക്ഷം രൂപയാണ് വില. ബൈക്ക് സ്വന്തമാക്കിയതിന് പിന്നാലെ താരം നിരവധി യാത്രകള്‍ നടത്തിയിരുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഇപ്പോഴിതാ, റൈഡിന് ഇറങ്ങിയ താരത്തിന്റെ പുതിയ ചിത്രങ്ങളാണ് വൈറലാകുന്നത്. ബ്ലാക്ക് ജാക്കറ്റും അണിഞ്ഞ് കാട്ടിലൂടെയാണ് മഞ്ജുവിന്റെ റൈഡ്. ‘You got this, girl!’ എന്ന കുറിപ്പോടെയാണ് മഞ്ജു ചിത്രങ്ങള്‍ പങ്കുവച്ചത്. മഹേഷ് വെട്ടിയാര്‍ സംവിധാനം ചെയ്ത വെള്ളരി പട്ടണമാണ് മഞ്ജുവിന്റെ ഒടുവിലിറങ്ങിയ ചിത്രം. മഞ്ജു വാര്യരും സൗബിന്‍ ഷാഹിറുമായിരുന്നു പ്രധാന വേഷത്തിലെത്തിയത്. ഇരുവരും സഹോദരങ്ങളായിട്ടാണ് ചിത്രത്തിലെത്തിയത്

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക