ആരാധകരെ ഞെട്ടിക്കാൻ പുതിയൊരു ഹാൻഡ്സെറ്റുമായി വിപണിയില്‍ എത്തുകയാണ് നോക്കിയ. നോക്കിയ ഹാൻഡ്സെറ്റുകള്‍ ഇഷ്ടപ്പെടുന്നവര്‍ ഒന്നടങ്കം ആകാംക്ഷയോടെ കാത്തിരിക്കുന്ന നോക്കിയ മാജിക് മാക്സ് ആണ് ഇത്തവണ വിപണിയില്‍ അവതരിപ്പിക്കുന്നത്. ഈ മാസം 24-ന് നോക്കിയ മാജിക് മാക്സ് വിപണിയില്‍ പുറത്തിറക്കാൻ സാധ്യതയുണ്ട്. കിടിലൻ ഫീച്ചറുകള്‍ ഉള്‍ക്കൊള്ളിച്ചിട്ടുള്ള മിഡ് റേഞ്ച് സ്മാര്‍ട്ട്ഫോണാണ് നോക്കിയ മാജിക് മാക്സ്.

6.7 ഇഞ്ച് അമോലെഡ് ഡിസ്പ്ലേയാണ് ഈ സ്മാര്‍ട്ട്ഫോണുകള്‍ക്ക് നല്‍കിയിട്ടുള്ളത്. ഡിസ്പ്ലേയ്ക്ക് കോര്‍ണിംഗ് ഗൊറില്ല ഗ്ലാസ് പ്രൊട്ടക്ഷൻ ഒരുക്കിയിട്ടുണ്ട്. 1080×2400 പിക്സല്‍ റെസല്യൂഷനും, 120 ഹെര്‍ട്സ് റിഫ്രഷ് റേറ്റും ലഭ്യമാണ്. ക്വാല്‍കം സ്നാപ്ഡ്രാഗണ്‍ 8 പ്ലസ് ജെൻ 1 ചിപ്സെറ്റാണ് ഈ സ്മാര്‍ട്ട്ഫോണുകള്‍ക്ക് കരുത്ത് പകരുന്നത്. ആൻഡ്രോയിഡ് 13 ആണ് ഓപ്പറേറ്റിംഗ് സിസ്റ്റം.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

108 മെഗാപിക്സല്‍ പ്രൈമറി ക്യാമറയും, 13 മെഗാപിക്സല്‍ സെക്കൻഡറി ക്യാമറയുമുള്ള ഡ്യുവല്‍ ക്യാമറ സജ്ജീകരണമാണ് പിന്നില്‍ ഒരുക്കിയിട്ടുള്ളത്. 32 മെഗാപിക്സലാണ് സെല്‍ഫി ക്യാമറ. 67 W ഫാസ്റ്റ് ചാര്‍ജിംഗ് പിന്തുണയുള്ള 5,000 എംഎഎച്ച്‌ ബാറ്ററി ലൈഫാണ് പ്രധാന ആകര്‍ഷണീയത. 16 ജിബി റാം പ്ലസ് 256 ജിബി ഇന്റേണല്‍ സ്റ്റോറേജില്‍ പുറത്തിറക്കുന്ന നോക്കിയ മാജിക് മാക്സിന് 49,990 രൂപ വില പ്രതീക്ഷിക്കാവുന്നതാണ്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക