ഡല്‍ഹി: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ പാര്‍ലമെന്ററി അംഗത്വം പുനഃസ്ഥാപിച്ചു. ‘മോദി കുടുംബപ്പേര്’ പരാമര്‍ശങ്ങളുടെ പേരില്‍ 2019ല്‍ എടുത്ത മാനനഷ്ടക്കേസില്‍ രാഹുലിന് വിധിച്ച ശിക്ഷ സുപ്രീം കോടതി കഴിഞ്ഞ ദിവസം സ്റ്റേ ചെയ്തിരുന്നു. ഈ സാഹചര്യത്തിലാണ് രാഹുലിന്റെ എംപി സ്ഥാനം തിരികെ ലഭിച്ചത്.

വാര്‍ത്ത പുറത്തുവന്നയുടന്‍ പാര്‍ട്ടി ആസ്ഥാനത്തും കോണ്‍ഗ്രസ് നേതാവ് സോണിയാ ഗാന്ധിയുടെ വസതിക്ക് പുറത്തും ആഘോഷങ്ങള്‍ നടന്നു. ഇത് സംബന്ധിച്ച വിജ്ഞാപനം ലോക്സഭാ സെക്രട്ടറിയേറ്റ് ഇന്ന് പുറപ്പെടുവിച്ചു. 2019ലെ കര്‍ണാടക തിരഞ്ഞെടുപ്പ് റാലിയില്‍ നടത്തിയ വിവാദ പരാമര്‍ശത്തിലാണ് രാഹുലിനെതിരെ മാനനഷ്ടക്കേസ് ഫയല്‍ ചെയ്തത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

കേസില്‍ സൂറത്ത് കോടതി രാഹുല്‍ ഗാന്ധി കുറ്റക്കാരനാണെന്ന് കണ്ടെത്തുകയും രണ്ട് വര്‍ഷം തടവും പിഴയും വിധിക്കുകയും ചെയ്തു. ഇതോടെയാണ് രാഹുലിന് എം പി സ്ഥാനം നഷ്ടപ്പെട്ടത്. എന്നാല്‍ ഈ വിധി സുപ്രീം കോടതി ഓഗസ്റ്റ് 4ന് സ്റ്റേ ചെയ്തിരുന്നു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക