വരയ്ക്കാനുള്ള കഴിവ് പലര്‍ക്കുമുണ്ടെങ്കിലും ഈ മികവുപയോഗിച്ച്‌ അമ്ബരിപ്പിക്കാന്‍ വളരെ ചുരുക്കം ആളുകള്‍ക്കെ സാധിക്കൂ. ഒരു വസ്തു യഥാര്‍ത്ഥത്തില്‍ എങ്ങനെ ഇരിക്കുമോ അതില്‍ നിന്നും അണുവിട തെറ്റാതെ വരച്ചെടുക്കുന്ന “ഹൈപ്പര്‍റിയലിസ്റ്റിക്ക്’ ദൃശ്യങ്ങള്‍ പലപ്പോഴായി നാം സമൂഹ മാധ്യമത്തില്‍ കണ്ടിട്ടുണ്ട്.അക്കൂട്ടത്തില്‍ പുതിയൊരാള്‍ കൂടി വന്നിട്ടുണ്ടെന്നും ഇദ്ദേഹത്തിന്‍റെ ചിത്രങ്ങള്‍ കണ്ടാല്‍ 3ഡി ഇഫക്‌ട് തോറ്റുപോകുമെന്നും നെറ്റിസണ്‍സ് പറയുന്നു.

രഹില്‍ ജിന്‍ഡ്രാന്‍ എന്ന യുവാവ് വരച്ച ചിത്രങ്ങളാണ് ഇന്‍സ്റ്റാഗ്രാമില്‍ ഹിറ്റാകുന്നത്.ചുരുങ്ങിയ കാലയളവിനുള്ളില്‍ ജിന്‍ഡ്രാന്‍റെ ഇന്‍സ്റ്റാഗ്രാം അക്കൗണ്ടിന് രണ്ട് ലക്ഷത്തിലധികം ഫോളോവേഴ്‌സിനെ ലഭിച്ചു. ഒരു രൂപ, അഞ്ചു രൂപ, പത്ത് രൂപ കോയിനുകള്‍, അമ്ബത് രൂപയുടേയും ഇരുന്നൂറ് രൂപയുടേയും നോട്ടുകള്‍ എന്നിവയൊക്കെ ഒറിജിനലിനെ വെല്ലും വിധം ഈ യുവാവ് വരച്ചെടുത്തു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

മേശയിലെ “പേപ്പറില്‍ ഇരിക്കുന്ന’ 50 രൂപ നോട്ട് പോയി എടുക്കാന്‍ തോന്നും. തൊടുമ്ബോഴാകും അറിയുക സംഗതി വരയാണെന്ന്. മിക്ക വീഡിയോകളിലും “ആര്‍ട്ട് ഇസ് പവര്‍’ എന്ന ക്യാപ്ഷനും ജിന്‍ഡ്രാന്‍ നല്‍കിയിട്ടുണ്ട്. മാസങ്ങള്‍ക്ക് മുന്‍പ് തന്നെ ജിന്‍ഡ്രാന്‍ വീഡിയോകള്‍ പങ്കുവെക്കുന്നുണ്ടെങ്കിലും അടുത്തിടെയാണ് ഇവയെല്ലാം വൈറലാകുന്നത്. മികച്ചൊരു ഫോട്ടോഗ്രാഫര്‍ കൂടിയാണ് ഇദ്ദേഹം. വരയ്ക്കുന്ന ചിത്രങ്ങളുടെ ഫോട്ടോ പ്രത്യേക ആങ്കിളില്‍ ക്യാമറയില്‍ പകര്‍ത്തുന്നതിനും ജിന്‍ഡ്രാന് പ്രാഗത്ഭ്യ‌മുണ്ട്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക