കാലാവസ്ഥാ വ്യതിയാനം കേരളത്തെ എങ്ങനെ ബാധിക്കുന്നു എന്ന് കഴിഞ്ഞ ഏതാനും വർഷങ്ങളായി നാം നേരിട്ട് അനുഭവിച്ച് അറിയുന്നുണ്ട്. 2018ലെ പ്രളയമാണ് ഈയടുത്ത കാലത്ത് കേരളം നേരിട്ട ഏറ്റവും വലിയ ദുരന്തം. തുടർന്നുള്ള വർഷങ്ങളിലും അത് തീവ്ര മഴയും പെട്ടെന്നുള്ള വെള്ളപ്പൊക്കവും മലയാളിയെ ദുരിതക്കയത്തിലാക്കി.

എന്നാൽ ഇതിനേക്കാൾ എല്ലാം അപ്പുറം നമുക്കു സ്വപ്നത്തിൽ പോലും ചിന്തിക്കാവാൻ കഴിയാത്തത്ര പ്രതിസന്ധിയാണ് കേരളത്തെ കാത്തിരിക്കുന്നത് എന്ന് തുറന്നു പറയുകയാണ് പരിസ്ഥിതി പ്രവർത്തകൻ ജോൺ പെരുവന്താനം. 50 വർഷത്തിനകം കേരളം വാസയോഗ്യമല്ലാത്ത ഒരു ഭൂപ്രദേശമായി മാറുമെന്നും, കൊച്ചി അറബിക്കടലിലേക്ക് ഒടിഞ്ഞു വീഴും എന്നതാണ് അദ്ദേഹം അവകാശപ്പെടുന്നത്. വീഡിയോ ചുവടെ കാണാം.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക