കേരളാ ബാങ്കില്‍ ക്ലറിക്കല്‍ തസ്തികയിലേക്കുളള സ്ഥാനകയറ്റത്തില്‍ വ്യാജ ബിരുദ സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിച്ച പ്യൂണിനെ സസ്‌പെൻഡ് ചെയ്തു. ഇടത് പക്ഷ സംഘടനാ നേതാവും ഈരാറ്റുപേട്ട ശാഖയിലെ പ്യൂണുമായ പി അജയനെയാണ് സസ്‌പെൻഡ് ചെയ്തത്.സംസ്ഥാന സഹകരണ നിയമപ്രകാരം ബികോം കോര്‍പ്പറേഷൻ ബിരുദമാണ് കേരള ബാങ്കില്‍ പ്യൂണ്‍ തസ്തികയില്‍ ജോലിയ്‌ക്ക് കയറുന്നവര്‍ക്ക് ഉന്നത സ്ഥാനകയറ്റത്തിനുളള യോഗ്യത. ഇതിലൂടെ ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ തസ്തിക വരെ നിയമനം ലഭിക്കും.

പത്താം ക്ലാസ്സും ജൂനിയര്‍ ഡിപ്ലോമ ഇൻ കോര്‍പ്പറേഷനും (ജെഡിഡി) ഉണ്ടെങ്കില്‍ പ്രമോഷൻ കിട്ടുമെങ്കിലും ക്ലറിക്കല്‍ തസ്തികയ്‌ക്ക് മുകളില്‍ സ്ഥാനകയറ്റം ലഭിക്കില്ല.കേരള ബാങ്കിന്റെ നിയമനങ്ങള്‍ പിഎസ്സി പരിധിയിലാണെങ്കിലും പിഎസ്സി ചട്ടവും മറ്റു ഭേദഗതിയും നടക്കുന്നേയുള്ളൂ. പിഎസ്‌സി നിയമനങ്ങള്‍ നടപ്പിലാക്കുന്നതിന് മുൻപേ പരാമാവധി ആളുകള്‍ക്ക് സ്ഥാനകയറ്റം നല്‍കാൻ ശ്രമിക്കുന്നുവെന്ന ആരോപണങ്ങള്‍ക്കിടയിലാണ് വ്യാജ ബിരുദ സര്‍ട്ടിഫിക്കറ്റ് വിവാദം.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

രാജസ്ഥാനിലെ ഹരിദേവ് ജോഷി യൂണിവേഴ്‌സിറ്റി ഓഫ് ജേര്‍ണലിസം ആൻഡ് മാസ്‌കമ്മ്യൂണിക്കേഷനില്‍ നിന്നുളള സര്‍ട്ടിഫിക്കറ്റാണ് അജയൻ ഹാജരാക്കിയത്. രഹസ്യ പരാതിയെ തുടര്‍ന്ന് ലഭിച്ച അനേഷ്വണത്തിലാണ് സര്‍ട്ടിഫിക്കറ്റ് വ്യാജമെന്ന് തിരിച്ചറിഞ്ഞത്. രഹസ്യ പരിശോധനക്കയച്ച സര്‍ട്ടിഫിക്കറ്റ് തങ്ങളുടേതല്ലെന്നും ബികോം കോഴ്‌സ് നടത്തുന്നില്ലെന്നും സര്‍വ്വകാലാശാല രജിസ്ട്രാര്‍ അറിയിച്ചതിനെ തുടര്‍ന്നാണ് സസ്‌പെൻഷൻ. സ്ഥാനക്കയറ്റം ലഭിച്ചവരുടെ സര്‍ട്ടിഫിക്കറ്റും പരിശോധിക്കണമെന്ന് ആവശ്യം ഉയര്‍ന്നിട്ടുണ്ട്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക