മലയാളം വാര്‍ത്താ ചാനല്‍ പ്രേക്ഷകരുടെ എണ്ണത്തില്‍ ആര്‍ക്കും തകര്‍ക്കാനാവാത്ത റെക്കോര്‍ഡുമായി ഏഷ്യാനെറ്റ് ന്യൂസ് ഒന്നാം സ്ഥാനത്ത് തുടരുന്നു. 2023 ലെ മുപ്പത്താം ആഴ്ചയില്‍ 115 പോയിന്റെന്ന നേട്ടവുമായിട്ടാണ് ഏഷ്യാനെറ്റിന്റെ മുന്നേറ്റം. ഏറെ മാസങ്ങള്‍ക്ക് ശേഷമാണ് മലയാളം വാര്‍ത്ത ചാനല്‍ റേറ്റിങ്ങില്‍ 100 പോയിന്റുകള്‍ക്ക് മുകളിലേക്ക് എത്തുന്നത്. രണ്ടാം സ്ഥാനത്തുള്ള 24 ന്യൂസിനും ഇത്തവണ 100 ന് മുകളിലുള്ള പോയിന്റ് ലഭിച്ചു. 102 പോയിന്റാണ് 24 ന്യൂസ് കഴിഞ്ഞയാഴ്ച സ്വന്തമാക്കിയിരിക്കുന്നത്.

മൂന്ന്, നാല് സ്ഥാനങ്ങളിലും ഇത്തവണയും വ്യത്യാസമില്ല. 69 പോയിന്റുമായി മനോരമ ന്യൂസ് മൂന്നാം സ്ഥാനത്ത് തുടരുമ്ബോള്‍ കാര്യമായ മുന്നേറ്റം കാഴ്ചവെക്കാതെ 54 പോയിന്റുമായി മാതൃഭൂമി നാലാം സ്ഥാനത്തുമാണ്. 29-ാം ആഴ്ചയേക്കാള്‍ രണ്ട് പോയിന്റുകള്‍ ഉയര്‍ത്തിയ കൈരളി ന്യൂസ് ചാനലിന് ഇത്തവണ ലഭിച്ചത് 22 പോയിന്റാണ്. കൈരളിക്ക് ഒപ്പം തന്നെ സ്ഥാനം പിടിച്ചിരുന്ന ജനം ടിവിയുടെ റേറ്റിങ്ങില്‍ ഇത്തവണ വലിയ രീതിയിലുള്ള ഇടിവുണ്ടായിട്ടുണ്ട്. 29 ആഴ്ചയില്‍ 21 പോയിന്റാണ് ജനം ടിവിക്ക് ഉണ്ടായിരുന്നതെങ്കില്‍ 30-ാം ആഴ്ച്ച എത്തിയപ്പോള്‍ ചാനലിന് ടിആര്‍പിയില്‍ 19 പോയിന്റുകള്‍ മാത്രമാണ് നേടാന്‍ സാധിച്ചിരിക്കുന്നത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

അതേസമയം ജനം ടിവിക്ക് തൊട്ട് പിന്നിലായി റിപ്പോര്‍ട്ടര്‍ ചാനല്‍ കുതിച്ചെത്തി എന്നുള്ളതാണ് ഇത്തവണത്തെ പ്രത്യേകത. ജനം ടിവിയുമായി .64 പോയിന്റിന്റെ പിന്നില്‍ മാത്രമാണ് റിപ്പോര്‍ട്ടര്‍ ടിവിയുടെ സ്ഥാനം. റിപ്പോര്‍ട്ടര്‍ ടിവിക്ക് 18.36 പോയിന്റാണ് നിലവിലുള്ളത്. കഴിഞ്ഞയാഴ്ച റിപ്പോര്‍ട്ടര്‍ ടിവിയുടെ റേറ്റിങ് 11.71 ആയിരുന്നു. അന്ന് മീഡിയ വണ്ണിനും പിന്നിലായി ഒമ്ബതാം സ്ഥാനാത്തായിരുന്നു റിപ്പോര്‍ട്ടര്‍. എന്നാല്‍ ഒരാഴ്ച കൊണ്ട് മീഡിയ വണ്ണിനേയും ന്യൂസ് 18 മലയാളത്തേയും മറികടക്കാന്‍ റിപ്പോര്‍ട്ടര്‍ ചാനലിന് കഴിഞ്ഞു എന്നുള്ളതാണ് ശ്രദ്ധേയം.

15 പോയിന്റുമായി ന്യൂസ് 18 കേരളയാണ് എട്ടാം സ്ഥാനത്തുള്ളത്. 29 ആഴ്ചയില്‍ ചാനലിന് 17 പോയിന്റുകളാണ് ലഭിച്ചിരുന്നത്. ഇതില്‍ നിന്നും രണ്ടു പോയിന്റ് ഇടിവ് ഇത്തവണയുണ്ടായി. 14 പോയിന്റുമായി മീഡിയ വണ്‍ ഒമ്ബതാം സ്ഥാനത്തുമാണ്. ന്യൂസ് ചാനലുകളില്‍ ഏറ്റവും പിന്നിലുള്ളത് രാജ് ന്യൂസ് മലയാളമാണ്. 0.45 പോയിന്റുകള്‍ നേടി ടിആര്‍പി റേറ്റിങ്ങില്‍ ഒന്‍പതാംസ്ഥാനത്താണ് രാജ് ന്യൂസ് ഇടം പിടിച്ചിരിക്കുന്നത്.

വാര്‍ത്താ ചാനലുകളുടെ റേറ്റിങ് ഒറ്റ നോട്ടത്തില്‍:

ഏഷ്യാനെറ്റ്‌ ന്യൂസ് – 115 ട്വന്റി ഫോര്‍ – 102 മനോരമ ന്യൂസ്‌ – 68 മാതൃഭൂമി ന്യൂസ്‌ – 54 കൈരളി ന്യൂസ് – 22 ജനം ടിവി – 19 റിപ്പോര്‍ട്ടര്‍ ടിവി – 18.36 ന്യൂസ് 18 കേരള – 15 മീഡിയ വണ്‍ – 14 രാജ് ന്യൂസ് മലയാളം – 0.45.

വിനോദ ചാനലുകളില്‍ ഏഷ്യാനെറ്റ് തന്നെയാണ് ഇത്തവണയും ബഹുദൂരം മുന്നില്‍. മഴവില്‍ മനോരമ രണ്ടാം സ്ഥാനത്ത് എത്തിയപ്പോള്‍ വീടിയെ മറികടന്ന് അമൃത ടിവി പതിനൊന്നാം സ്ഥാനത്തേക്ക് എത്തിയെന്നുള്ളതാണ് ശ്രദ്ധേയം.

മലയാളം വിനോദ ചാനലുകളുടെ ടിആര്‍പി റേറ്റിങ്:

ഏഷ്യാനെറ്റ് – 630 മഴവില്‍ മനോരമ – 234 സീ കേരളം – 225 ഫ്ലവര്‍സ് ടിവി – 211 സുര്യ ടിവി – 184 ഏഷ്യനെറ്റ് മൂവീസ് – 172 കൈരളി ടിവി – 137 സുര്യ മൂവീസ് – 104 ഏഷ്യനെറ്റ് പ്ലസ് – 73 കൊച്ചു ടിവി – 59 അമൃത ടിവി – 57 വീ ടിവി – 55 ഏഷ്യനെറ്റ് എച്ച്‌ഡി – 40

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക