ബുക്കിംഗ് ആരംഭിച്ച്‌ ആദ്യ 24 മണിക്കൂറിനുള്ളില്‍ തന്നെ ഒരു ലക്ഷം ബുക്കിംഗ് എന്ന റെക്കോര്‍ഡ് നേട്ടം സ്വന്തമാക്കി ഓല സ്‌കൂട്ടര്‍. ഇതോടെ ലോകത്തിലെ ഏറ്റവും കൂടുതല്‍ മുന്‍കൂര്‍ ബുക്കിംഗ് ലഭിക്കുന്ന സ്‌കൂട്ടറായും ഓലയുടെ ഇലക്‌ട്രിക് സ്‌കൂട്ടര്‍ മാറിയെന്ന് ഒല ഇലക്‌ട്രിക്ക് വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.499 രൂപയാണ് ബുക്കിംഗ് തുക. വാഹനം വാങ്ങിയില്ലെങ്കില്‍ ബുക്കിങ്ങ് തുക പൂര്‍ണമായും തിരിച്ചു നല്‍കുമെന്നും അറിയിച്ചിരുന്നു.

വാഹനത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ലെങ്കിലും 18 മിനിറ്റ് ചാര്‍ജ് ചെയ്താല്‍ 50 ശതമാനം ചാര്‍ജ് കയറുമെന്നും അതില്‍ 75 കിലോമീറ്റര്‍ വരെ സഞ്ചരിക്കാന്‍ സാധിക്കുമെന്നുമാണ് ഓല പറയുന്നത്. പൂര്‍ണമായും ചാര്‍ജ് ചെയ്താല്‍ വാഹനം 150 കിലോമീറ്റര്‍ വരെ ഓടും എന്നാണ് പ്രതീക്ഷ. വൈദ്യുത സ്കൂട്ടര്‍ നിര്‍മാണത്തിനായി തമിഴ്നാട്ടില്‍ 2,400 കോടി രൂപ ചെലവില്‍ പുതിയ ശാല സ്ഥാപിക്കുമെന്ന് കഴിഞ്ഞ വര്‍ഷം ഓല ഇലക്‌ട്രിക് പ്രഖ്യാപിച്ചിരുന്നു. പ്രതിവര്‍ഷം 20 ലക്ഷം യൂണിറ്റ് ശേഷിയോടെ ലോകത്തിലെ തന്നെ ഏറ്റവും വലിയ സ്കൂട്ടര്‍ നിര്‍മാണശാലയാവും ഇതെന്നും ഓല അവകാശപ്പെട്ടിരുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

നിലവില്‍ രാജ്യത്തെ വൈദ്യുത വാഹന ചാര്‍ജിങ്ങിനു ലഭ്യമായ സൗകര്യം തികച്ചും അപര്യാപ്തമാണ്. അതിനാല്‍ രാജ്യത്തെ ഏറ്റവും വലിയ ഇരുചക്രവാഹന ചാര്‍ജിങ് ശൃംഖല(ഹൈപ്പര്‍ ചാര്‍ജര്‍ നെറ്റ്വര്‍ക്ക്) അവതരിപ്പിക്കാനും ഓല ഇലക്‌ട്രിക് തയാറെടുക്കുന്നുണ്ട്. നാനൂറോളം നഗരങ്ങളിലും പട്ടണങ്ങളിലുമായി ഘട്ടം ഘട്ടമായി ഒരു ലക്ഷത്തോളം ചാര്‍ജിങ് പോയിന്റുകള്‍ സജ്ജമാക്കാനാണ് ഓല ലക്ഷ്യമിടുന്നത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക