മൊബൈല്‍ ആപ്പുകളിലൂടെ വിതരണം ചെയ്‌ത നീലച്ചിത്ര വിപണിയുമായി ബന്ധപ്പെട്ട് ബോളിവുഡ് നടി ശില്‍പ്പാഷെട്ടിയുടെ ഭര്‍ത്താവ് രാജ് കുന്ദ്ര അറസ്റ്റിലായ കേസില്‍ ഓരോ എപ്പിസോഡിലൂടെയും നിര്‍മ്മാതാക്കള്‍ ഉണ്ടാക്കിയിരുന്നത് 4-5 ലക്ഷം രൂപയെന്ന് റിപ്പോര്‍ട്ട്. 1-2 ലക്ഷം മുടക്കുമുതലുള്ള ഒരു എപ്പിസോഡില്‍ അഭിനേത്രിക്ക് 25000 രൂപയും അഭിനേതാവിന് 15000 രൂപയുമായിരുന്നു പ്രതിഫലം നല്‍കിയിരുന്നതെന്നുമാണ് വിവരം.

മുംബൈ ആസ്ഥാനമായ ഇറോട്ടിക എന്ന പേരിലുള്ള ഒടിടി പ്ലാറ്റ്‌ഫോം തന്നെ ഇതിനായി ഉണ്ടെന്നും മഹാരാഷ്ട്രയില്‍ ഇത്തരത്തില്‍ 150 കണ്ടന്റ് പ്ലാറ്റ്‌ഫോമുകളുണ്ട് എന്നും പോലീസ് നേരത്തേ പറഞ്ഞിരുന്നു. കോവിഡ് മഹാമാരിക്കിടെ ഇന്ത്യയില്‍ വന്‍ വിജയം നേടി സോഫ്റ്റ് പോണ്‍ വിപണിയില്‍ ഹോട്‌ഷോട്ട് എന്ന പേരിലുള്ള ആപ്ലിക്കേഷന്‍ രാജ് കുന്ദ്രയുടേതാണ് എന്നാണ് പൊലീസ് കരുതുന്നത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

രാജ് കുന്ദ്രയുടെ കമ്ബനിക്കു വേണ്ടി 15-20 പ്രോജക്‌ട്രുകള്‍ ചെയ്തു എന്നാണ് കാമസൂത്ര ത്രിഡി പോലെയുള്ള സിനിമകളില്‍ നായികയായ ചൂടന്‍ സുന്ദരി ഷെര്‍ലിന്‍ ചോപ്ര പോലീസിന് നല്‍കിയിരിക്കുന്ന മൊഴി. ലോകകപ്പ് നേടിയാല്‍ ടീമിന് മുന്നില്‍ പൂര്‍ണ്ണ നഗ്നയാകുമെന്ന് പറഞ്ഞ് വിവാദ നായികയായി മാറിയ പൂനം പാണ്ഡേയുടെ പേരും കേസില്‍ പറഞ്ഞു ​കേള്‍ക്കുന്നുണ്ട്. ഇരുവരും സൈബര്‍ സെല്ലില്‍ മൊഴി നല്‍കിയതായിട്ടാണ് വിവരം. രാജ് കുന്ദ്രയുടെ കമ്ബനി ആംസ്‌പ്രൈം മീഡിയയുമായി തനിക്ക് കോണ്‍ട്രാക്‌ട് ഉണ്ടായിരുന്നതായിട്ടാണ് പൂനം പാണ്ഡെയും പറഞ്ഞത്. പൂനം പാണ്ഡെയുടെ ദൃശ്യങ്ങള്‍ വരുന്ന ആപ്പ് കൈകാര്യം ചെയ്തിരുന്നത് ആസ്‌പ്രൈം മീഡിയയായിരുന്നു. എട്ടു മാസങ്ങള്‍ക്ക് മുമ്ബ് കരാര്‍ അവസാനിച്ചിട്ടും തന്റെ വീഡിയോ ദൃശ്യങ്ങള്‍ കമ്ബനി ഉപയോഗിക്കുന്നതായി അവര്‍ ആരോപിച്ചിരുന്നു.

2020ല്‍ കമ്ബനിക്കെതിരെ പൂനം പാണ്ഡേ പൊലീസില്‍ പരാതി നല്‍കി. ഓരോ പ്രോജക്ടിനും മുപ്പത് ലക്ഷം രൂപ വീതമാണ് ഷെര്‍ലിന്‍ ചോപ്രയ്ക്ക് നല്‍കിയിരുന്നത്. ആംസ്‌പ്രൈം മീഡിയ സോഷ്യല്‍ ഇന്‍ഫ്‌ളുവന്‍സര്‍ ടെക് സ്റ്റാര്‍ട്ട് അപ്പാണ് ആംസ്‌പ്രൈം മീഡിയ പ്രൈവറ്റ് ലിമിറ്റഡ്. നിരവധി ബോളിവുഡ് അഭിനേതാക്കള്‍ക്കും മോഡലുകള്‍ക്കും കമ്ബനി മൊബൈല്‍ ആപ്ലിക്കേഷനുകള്‍ നിര്‍മിച്ചു നല്‍കിയിട്ടുണ്ട്. പൂനം പാണ്ഡെയ്ക്ക് പുറമേ, ഷെര്‍ലിന്‍ ചോപ്ര, ഗെഹാന വസിഷ്ട എന്നിവര്‍ക്കും കമ്ബനി ആപ്പ് നിര്‍മിച്ചു നല്‍കിയിട്ടുണ്ട്.

ബോളിവുഡിലെ താരങ്ങളായ കിരണ്‍ റാത്തോര്‍, റിയ സെന്‍, അങ്കിത ദവെ, അന്വേഷി ജെയിന്‍, കൈനാത് അറോറ, മിനിഷ, കേറ്റ് ശര്‍മ്മ തുടങ്ങിയവരെല്ലാം കമ്ബനി ഉപഭോക്താക്കളാണ്. ഒരു വെബ്‌സീരിസില്‍ അഭിനയിക്കാന്‍ തന്നോട് രാജ് കുന്ദ്രയുടെ കമ്ബനി ഒരു നഗ്ന ഓഡീഷന്‍ നടത്തണമെന്ന് നിര്‍ബന്ധം പിടിച്ചതായി സാഗരിക സോന എന്ന നടി ആരോപിച്ചിരുന്നു. കമ്ബനി മാനേജിങ് ഡയറക്ടര്‍ ഉമേഷ് കാമത്ത് വീഡിയോ കോളില്‍ നഗ്ന ഓഡീഷന്‍ വേണമെന്ന് ആവശ്യപ്പെട്ടു. വീഡിയോ കോളില്‍ ഉണ്ടായിരുന്ന മൂന്ന് പേരില്‍ ഒരാള്‍ മുഖം മറച്ചിരുന്നു എന്നും പറഞ്ഞു.

ആംസ്‌പ്രൈം മീഡിയ പ്രൈവറ്റ് ലിമിറ്റഡില്‍ ജോലി ചെയ്തിരുന്നയാളാണ് നേരത്തേ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്ത ഉമേഷ് കാമത്ത്. 2021 ഫെബ്രുവരിയിലാണ് നീലച്ചിത്ര നിര്‍മാണവുമായി ബന്ധപ്പെട്ട് മുംബൈ ക്രൈംബ്രാഞ്ച് കേസ് രജിസ്റ്റര്‍ ചെയ്തത്. എന്നാല്‍ ഇതുമായി ബന്ധപ്പെട്ട് ഐപിസിയിലെ വകുപ്പ് 292, ഐടി ആക്ടിലെ വകുപ്പ് 67, 67 എ തുടങ്ങിയ വകുപ്പുകള്‍ ചേര്‍ത്ത് കഴിഞ്ഞ വര്‍ഷം തന്നെ സൈബര്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. ഇതുമായി ബന്ധപ്പെട്ട അന്വേഷണത്തില്‍ ചിലര്‍ക്ക് രാജ്കുന്ദ്രയുമായി ബന്ധമുണ്ടെന്ന് കണ്ടെത്തിയിരുന്നു. സൗരഭ് ഖുഷ്‌വ എന്നയാളാണ് ആംസ്‌പ്രൈം സ്ഥാപകന്‍. 2019 ഫെബ്രുവരിയിലാണ് രാജ് കുന്ദ്ര കമ്ബനിയില്‍ നിക്ഷേപമറിക്കിയത്. എന്നാല്‍ കമ്ബനിയിലെ ഓഹരികള്‍ ആ വര്‍ഷം അവസാനം തന്നെ വിറ്റതായി കുന്ദ്ര അറിയിച്ചിരുന്നു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക