അമേരിക്കയിലെ അരിസോണയില്‍ ആറ് വയസുകാരനായ മകനെ പട്ടിണിക്കിട്ട് കൊലപ്പെടുത്തിയ കേസില്‍ അമ്മക്ക് ജീവപര്യന്തം തടവ് ശിക്ഷ. ദേശഔന്‍ മാര്‍ട്ടിനസ് എന്ന ആറ് വയസുകാരനാണ് ദാരുണമായി കൊല്ലപ്പെട്ടത്. 29 -കാരിയായ അമ്മ എലിസബത്ത് ആര്‍ക്കിബെയ്ക്ക് മകനെ അലമാരയിൽ പൂട്ടിയിട്ട് പട്ടിണിക്കിട്ട് കൊലപ്പെടുത്തിയത്.

‘നിന്ദ്യവും ക്രൂരവും നികൃഷ്ടവുമായ പ്രവൃത്തിക്ക് ജീവിതകാലം മുഴുവന്‍ തടവ് ശിക്ഷ അനുഭവിക്കാന്‍ താങ്കള്‍ അര്‍ഹയാണെന്ന് പറഞ്ഞ കോടതി, പാരോള്‍ സാധ്യത ഇല്ലാതെ ശിക്ഷ അനുഭവിക്കണമെന്നും വിധിക്കുകയായിരുന്നു. കൊക്കോനിനോ സുപ്പീരിയര്‍ കോടതി ജഡ്ജി ടെഡ് റീഡ് എലിസബത്ത് ആണ് ശിക്ഷ വിധിച്ചത്. കൊലപാതകം ബാലപീഡനം എന്നീ കുറ്റങ്ങളാണ് ഇവര്‍ക്കെതരെ ചുമത്തിയിരിക്കുന്നത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ആറ് വയസുള്ള മാര്‍ട്ടിനസ് മരിക്കുമ്ബോള്‍ എട്ട് കിലോ മാത്രം ഭാരമേ ഉണ്ടായിരുന്നുള്ളു എന്ന് ദി ന്യു യോര്‍ക്ക് പോസ്റ്റ് റിപ്പോര്‍ട്ടില്‍ പറയുന്നു. ഭയാനകമായ അനുഭവമായിരുന്നു ഇതെന്നാണ് സംഭവത്തെ കുറിച്ച്‌ അന്വേഷണ ഉദ്യോഗസ്ഥ തന്നെ പറഞ്ഞത്. തന്റെ ജീവിതത്തില്‍ ഒരിക്കലും ഇത്രയും ഭയാനകമായ സംഭവം താന്‍ കണ്ടിട്ടില്ല. ദേശഔന്‍ മാര്‍ട്ടിനസിന്റ് കുടുംബത്തിന്റെ അപ്പാര്‍ട്ട്‌മെന്റില്‍ അവനെ കണ്ടെത്തിയപ്പോള്‍ വെറും എല്ലുകള്‍ മാത്രമാണ് ഉണ്ടായിരുന്നത്- എന്നായിരുന്നു ഫ്‌ലാഗ്സ്റ്റാഫ് പോലീസ് ഡിറ്റക്ടീവ് മെലിസ സീയുടെ വാക്കുകള്‍.

വിധിക്ക് ശേഷം മകന്റെ മരണത്തിന് ഉത്തരവാദി താനാണെന്ന് എലിസബത്ത് കുറ്റസമ്മതം നടത്തി. മാര്‍ട്ടിനസിന്റെ മുത്തശ്ശിയാണ് ചെറുമകന്റെ ശരീരം ആദ്യമായി കണ്ടത്. അനക്കമില്ലാതെ കിടന്ന കുട്ടിയെ കണ്ട അവര്‍ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു.മകന്‍ മരിച്ചത് അരോഗ്യ പ്രശനങ്ങള്‍ മൂലമാണെന്നായിരുന്നു ആര്‍ക്കിബെയ്ക്കും ആന്റണി മാര്‍ട്ടിനസും ആദ്യം പൊലീസിനോട് പറഞ്ഞത്. എന്നാല്‍ കുട്ടി മരിച്ചത് ഭക്ഷണം ലഭിക്കാതെയാണെന്ന് പീന്നിട് ഇരുവരും സമ്മതിച്ചു. മകന്‍ രാത്രിയില്‍ ഭക്ഷണം മോഷ്ടിക്കുന്നതിനുള്ള ശിക്ഷയായി വളരെ കുറച്ച്‌ ആഹാരം മാത്രമേ കഴിക്കാന്‍ കൊടുത്തിരുന്നത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക