കല്ലടിക്കോട് മദ്യപിച്ച്‌ വാഹനമോടിക്കാൻ ശ്രമിച്ച ഡ്രൈവറെ നാട്ടുകാര്‍ തടഞ്ഞുവച്ച്‌ പോലീസില്‍ ഏല്‍പ്പിച്ചു. തമിഴ്നാട്ടില്‍ നിന്ന് കോഴിക്കോട്ടേക്ക് പോകുകയായിരുന്ന ചരക്ക് ലോറി ഡ്രൈവര്‍ ബാലകുമാറിനെയാണ് പോലീസ് പിടികൂടിയത്.

അമിതമായി മദ്യപിച്ചതിന് ശേഷം ബാലകുമാര്‍ ലോറിയില്‍ കയറാൻ ശ്രമിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നു. ലോറിയില്‍ കയറാൻ ശ്രമിക്കുന്നതിനിടെ ഇയാള്‍ വീഴുന്നതായും ദൃശ്യങ്ങളില്‍ കാണാം. നാട്ടുകാര്‍ വിവരം അറിയിച്ചതോടെ പോലീസെത്തി ഡ്രൈവറെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക