കര്‍ണാടകയില്‍ വോട്ടെണ്ണല്‍ തുടരുമ്ബോള്‍ ചില കൗതുകമുള്ള വാര്‍ത്തകള്‍ കൂടി കന്നഡ നാട്ടില്‍ നിന്ന് വരുന്നുണ്ട്. ഷിഗ്ഗോണിലെ ബിജെപി ക്യാമ്ബ് ഓഫീസ് വളപ്പില്‍ ഒരു പാമ്ബ് കയറിക്കൂടിയതാണ് കൗതുകം. പ്രവര്‍ത്തകര്‍ ആദ്യമൊന്ന് ഭയന്നെങ്കിലും പാമ്ബിനെ ഓടിച്ച്‌ ഓഫീസ് വളപ്പ് സുരക്ഷിതമാക്കി.

കര്‍ണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ തുടര്‍ച്ചയായി നാലാം തവണയും മത്സരിക്കുന്ന ഷിഗ്ഗാവ് മണ്ഡലത്തിലാണ് ഇത്തരത്തില്‍ വിചിത്രമായ ഒരു സംഭവം നടന്നത്. സംഭവത്തിന്റെ വിഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക