ഉമ്മൻചാണ്ടിയുടെ നിര്യാണത്തെ തുടർന്ന് പുതുപ്പള്ളി നിയോജകമണ്ഡലത്തിൽ ഉപതെരഞ്ഞെടുപ്പ് ആസന്നമായിരിക്കുകയാണ്. ഇടതുപക്ഷത്തുനിന്ന് സ്ഥാനാർത്ഥിയാകാൻ സാധ്യതയുള്ളത് കഴിഞ്ഞതവണ ഉമ്മൻചാണ്ടിയുടെ ഭൂരിപക്ഷം ഗണ്യമായി കുറച്ച യുവജന നേതാവ് ജെയ്ക്ക് സി തോമസ് തന്നെയാവും എന്നാണ് ഇപ്പോൾ റിപ്പോർട്ടുകൾ പുറത്തുവരുന്നത്. അദ്ദേഹം സ്ഥാനാർത്ഥിയാക്കുകയാണെങ്കിൽ പുതുപ്പള്ളിയിലെ ഓരോ വോട്ടർമാരും കണ്ട് വിലയിരുത്തേണ്ട ഒരു വീഡിയോയാണ് വാർത്തയോടൊപ്പം ഉള്ളത്. വീഡിയോ ചുവടെ കാണാം.

ആലുവയിൽ ഒന്നാംക്ലാസുകാരിയായ പിഞ്ചുകുഞ്ഞ് ദാരുണമായി കൊല്ലപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട ചാനൽ ചർച്ചയിലാണ് ഇടതുപക്ഷത്തെ തീപ്പൊരിയായ യുവജന നേതാവിന്റെ പ്രകടനം. ചാനൽ ചർച്ചയിൽ മൈക്ക് കിട്ടുമ്പോൾ രാഷ്ട്രീയ യജമാനന്മാരെ പ്രീണിപ്പിക്കുവാൻ ന്യായീകരണ തൊഴിലാളികളായി മാറുന്ന യുവജന നേതാക്കൾ മുഖം തിരിക്കുന്നത് സംസ്ഥാനത്തിന്റെ യഥാർത്ഥ പ്രശ്നങ്ങളോടാണ്. നിങ്ങൾ തിരുത്തിയില്ലെങ്കിൽ ആര് തിരുത്തും? നിങ്ങൾ ചോദിച്ചില്ലെങ്കിൽ ആരു ചോദിക്കും? പരസ്പരം ചെളി വാരിയെ അറിയാനുള്ള വേദികൾ ആവരുത് ഇത്തരം ചർച്ചകൾ. തുറന്നു മനസ്സോടെ ജനകീയ വിഷയങ്ങളെ സമീപിക്കാനുള്ള ഉദാരമനസ്കത ഭരണ പ്രതിപക്ഷ ഭേദമെന്യേ ചാനൽ ചർച്ചയിൽ പങ്കെടുക്കുന്ന നേതാക്കൾക്ക് ഉണ്ടാകേണ്ട കാലം അതിക്രമിച്ചിരിക്കുന്നു

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക