ഭക്ഷണത്തില്‍ നിന്ന് പുഴുവിനെ ലഭിച്ചതിനെ തുടര്‍ന്ന് പരാതി നല്‍കി ഹോട്ടല്‍ അടപ്പിച്ച യുവാവിനോട് നഷ്ടപരിഹാരം ആവശ്യപ്പെട്ട് ഹോട്ടലുടമ. വളാഞ്ചേരി സ്വദേശി വി ജിഷാദിനെതിരെയാണ് ഉടമ നഷ്ടപരിഹാരം ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചത്. കഴിഞ്ഞ മാര്‍ച്ച്‌ 12ന് ആയിരുന്നു സംഭവം.

കുടുംബത്തോടൊപ്പം കോട്ടക്കലിലെ സാങ്കോസ് റെസ്‌റ്റോറന്റില്‍ ഭക്ഷണം കഴിക്കാന്‍ എത്തിയപ്പോഴാണ് സംഭവം. അവിടെ നിന്ന് ബ്രോസ്റ്റ് ഓര്‍ഡ് ചെയ്ത് കഴിക്കുന്നതിനിടെ പുഴുവിനെ ലഭിച്ചെന്നാണ് പരാതിയില്‍ പറയുന്നത്. ഉടന്‍ ഹോട്ടല്‍ ജീവനക്കാരെ വിളിച്ച്‌ കാര്യം അറിയിച്ചു. എന്നാല്‍ ഇവിടെ ഇങ്ങനെയാണെന്നും വേണമെങ്കില്‍ കഴിച്ചാല്‍ മതിയെന്നാണ് അവരുടെ മറുപടിയെന്ന് ജിഷാദ് പറഞ്ഞു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഭക്ഷണം കഴിച്ചതിന്റെ ബില്‍ നല്‍കി, കഴിച്ച ഭക്ഷണം പാര്‍സല്‍ വാങ്ങി യുവാവ് വിവിധ വകുപ്പുകളില്‍ പരാതി നല്‍കുകയായിരുന്നു. പിറ്റേ ദിവസം ഭക്ഷ്യസുരക്ഷ ജീവനക്കാര്‍ എത്തി ഹോട്ടല്‍ അടപ്പിച്ച്‌ 7500 രൂപ പിഴ ഈടാക്കുകയും ചെയ്തു. എന്നാല്‍ അഞ്ച് ദിവസങ്ങള്‍ക്ക് ശേഷമാണ് ഭക്ഷണ സാമ്ബിള്‍ അധികൃതര്‍ ശേഖരിച്ചത്.

അതുവരെ ഭക്ഷണം ഫ്രീസറില്‍ സൂക്ഷിക്കുകയായിരുന്നു.ഇത്രയും ദിവസം ഫ്രീസറില്‍ സൂക്ഷിച്ചതിനാല്‍ പരിശോധനയില്‍ ഒന്നും തന്നെ കണ്ടെത്താന്‍ സാധിച്ചില്ലെന്ന റിപ്പോര്‍ട്ടാണ് പുറത്തുവന്നത്. ഇതോടെ ഹോട്ടല്‍ ഉടമ നഷ്ടപരിഹാരം തേടി കോടതിയെ സമീപിക്കുകയായിരുന്നു. സംഭവം വാര്‍ത്തയായതോടെ ഹോട്ടല്‍ ഉടമ ഫോണില്‍ വിളിച്ച്‌ ഭീഷണിപ്പെടുത്തിയെന്നും ജിഷാദ് ആരോപിക്കുന്നു. ഇതിന് ശേഷം ജിഷാദിനെതിരെ മലപ്പുറത്ത് കെ എച്ച്‌ ആര്‍ ഒയുടെ നേതൃത്വത്തില്‍ വാര്‍ത്താസമ്മേളനം നടത്തുകയും ചെയ്തു.

ഹോട്ടലിനെതിരെ വ്യാജ വാര്‍ത്ത പ്രചരിപ്പിച്ചെന്നാണ് ഇവര്‍ ആരോപിക്കുന്നത്. പിന്നാലെ ഒരു കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടുള്ള വക്കീല്‍ നോട്ടീസ് ജിഷാദിന് ലഭിക്കുകയായിരുന്നു.ഹോട്ടല്‍ ഉടമയുടെ കമ്ബനി രജിസ്റ്റര്‍ ചെയ്തിരിക്കുന്ന മംഗാലപുരത്തെ കോടതിയില്‍ ആഗസ്റ്റ് 30ന് ഹാജരാകണമെന്ന നോട്ടീസും ലഭിച്ചു. ഇതുമായുള്ള നിയമനടപടിയുമായി മുന്നോട്ടു പോകാന്‍ തന്നെയാണ് ജിഷാദിന്റെ തീരുമാനം.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക