ബൈക്കില്‍ സ്റ്റണ്ട് ചെയ്യുന്ന റീല്‍ വീഡിയോ ഇൻസ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത പൊലീസ് കോണ്‍സ്റ്റബിളിന് സസ്‌പെൻഷൻ. ഉത്തര്‍പ്രദേശിലെ ഗോരഖ്പൂരിലാണ് സംഭവം നടന്നത്. കോണ്‍സ്റ്റബിളായ സന്ദീപ് കുമാര്‍ ചൗബേയാണ് യൂണിഫോമില്‍ ബൈക്ക് സ്റ്റണ്ട് ചെയ്ത് വീഡിയോ ഇൻസ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തത്.

വീഡിയോ സോഷ്യല്‍മീഡിയയില്‍ വ്യാപകമായി പ്രചരിച്ചു. വീഡിയോയെക്കുറിച്ച്‌ പരാതി ലഭിച്ചതിനെ തുടര്‍ന്നാണ് ഇയാള്‍ക്കെതിരെ നടപടിയെടുത്തത്. സംഭവത്തില്‍ സീനിയര്‍ പൊലീസ് സൂപ്രണ്ടിന്റെ നേതൃത്വത്തില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

‘ശത്രുക്കളെ നിനക്ക് പേടിയില്ലേ..’ എന്ന് ഒരു പെണ്‍കുട്ടി ചോദിക്കുന്ന ഡയലോഗോട് കൂടിയാണ് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്… ‘ശത്രുക്കളെ എന്തിന് ഭയപ്പെടുന്നു…എന്താണ് മരണം…ഇന്നല്ലെങ്കില്‍ നാളെ നമ്മള്‍ മരിക്കും. നിങ്ങള്‍ക്ക് ഭയമുണ്ടെങ്കില്‍ ദൈവത്തെ ഭയപ്പെടണം.. എന്തിനാണ് പ്രാണികളെയും ചിലന്തികളെയും ഭയപ്പെടുന്നത്?’ എന്നും വീഡിയോയില്‍ പറയുന്നുണ്ട്.

പൊലീസുകാരെ സ്വകാര്യ ഫോട്ടോകളോ വീഡിയോകളോ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്യുന്നത് വിലക്കിക്കൊണ്ട് 2023 ഫെബ്രുവരി എട്ടിന് ഉത്തര്‍പ്രദേശ് പൊലീസ് ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. ഈ നിര്‍ദേശം അവഗണിച്ചാണ് കോണ്‍സ്റ്റബിള്‍ സന്ദീപ് കുമാര്‍ ചൗബെ വീഡിയോ പോസ്റ്റ് ചെയ്തത്. ഇത് അച്ചടക്ക ലംഘനമാണെന്നും തുടര്‍ന്നാണ് നടപടിയെടുത്തതെന്നും എസ്‌എസ്പി ഡോ ഗൗരവ് ഗ്രോവര്‍ പറഞ്ഞു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക