ഉപതിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപനത്തിനും മുൻപ് ചാണ്ടി ഉമ്മനെ പങ്കെടുപ്പിച്ച്‌ ഉമ്മൻചാണ്ടി അനുസ്മരണ സമ്മേളനങ്ങളിലൂടെ പുതുപ്പള്ളി മണ്ഡലത്തില്‍ കളം പിടിക്കാൻ കോണ്‍ഗ്രസ്. ഉന്നത കോണ്‍ഗ്രസ് നേതാക്കളെ പങ്കെടുപ്പിച്ചുള്ള അനുസ്മരണ യോഗങ്ങളില്‍ ചാണ്ടി ഉമ്മനും പ്രാസംഗികനാണ്. ഔദ്യോഗിക നേതൃത്വത്തോട് ഇടഞ്ഞു നില്‍ക്കുന്ന ശശി തരൂരിനെയും ഇന്നലെ പങ്കെടുപ്പിച്ച്‌ കോണ്‍ഗ്രസ് ഒറ്റക്കെട്ടാണെന്ന് തെളിയിക്കാനുമായി.

കാല്‍ലക്ഷം വോട്ടിന്റെ ഭൂരിപക്ഷമാണ് ലക്ഷ്യം. വിലക്കയറ്റം, അഴിമതി, സ്വജനപക്ഷപാതം തുടങ്ങിയവ ഉയര്‍ത്തിക്കാട്ടിയുള്ള സര്‍ക്കാര്‍ വിരുദ്ധതയും പ്രചാരണായുധമാക്കും. തിരുവഞ്ചൂര്‍ രാധാകൃഷ്ണൻ, കെ.സി ജോസഫ് എന്നിവര്‍ക്കാണ് ചുമതലയെങ്കിലും കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരൻ, പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ എന്നിവര്‍ക്കാണ് നിയന്ത്രണം.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

പ്രഖ്യാപനം വരട്ടെയെന്ന് സി.പി.എം:

ആഗസ്റ്റ് 11 മുതല്‍ 14 വരെ ചേരുന്ന സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് , സംസ്ഥാന കമ്മിറ്റി യോഗങ്ങള്‍ ഉപതിരഞ്ഞെടുപ്പ് കാര്യങ്ങള്‍ ചര്‍ച്ച ചെയ്യും. തിരഞ്ഞെടുപ്പ് എപ്പോള്‍ പ്രഖ്യാപിച്ചാലും പ്രചാരണ പ്രവര്‍ത്തനം തുടങ്ങാൻ കഴിയും വിധം ബൂത്തുതല കമ്മിറ്റികള്‍ സജീവമാണെന്ന് സി.പി.എം ജില്ലാ സെക്രട്ടറി എ.വി.റസല്‍ പറഞ്ഞു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക