ജീവിതത്തില്‍ ഒരിക്കലെങ്കിലും ഒരുങ്ങി സുന്ദരിയാകണമെന്ന് ആഗ്രഹിക്കാത്തവര്‍ കുറവായിരിക്കും. വിവാഹപ്പെണ്ണിനെപ്പോലെ നന്നായി മേക്കപ്പ് ചെയ്ത്, നല്ല സാരിയുടുത്ത്, ആഭരണങ്ങള്‍ അണിഞ്ഞ് ഒരു തവണയെങ്കിലും ക്യാമറയ്ക്ക് മുന്നില്‍ നില്‍ക്കുന്നത് അധികപേരും സ്വപ്നം കണ്ടിട്ടുണ്ടാകും. എന്നാല്‍ ജീവിത പ്രാരാബ്ധത്തിനിടയില്‍ അതിനൊന്നും നേരമുണ്ടാകില്ല. ചിലര്‍ക്ക് ഒന്ന് മുടി ചീകികെട്ടിവെയ്ക്കാൻ പോലും സമയം കിട്ടില്ല.

അത്തരത്തിലുള്ള ഒരു വീട്ടുജോലിക്കാരിയുടെ സ്വപ്നം സാക്ഷാത്കരിച്ചിരിക്കുകയാണ് കണ്ണൂര്‍ ആലക്കോട് സ്വദേശിയായ ജിൻസി രഞ്ജു. വീട്ടില്‍ ജോലിക്ക് വരുന്ന ചന്ദ്രികയെന്ന സ്ത്രീയെ അണിയിച്ചൊരുക്കി ഒരു സുന്ദരിയായ മണവാട്ടിയാക്കിയിരിക്കുകയാണ് ജിൻസി. 52 വയസുള്ള ചന്ദ്രിക ചേച്ചി ഒരുങ്ങി വന്നപ്പോഴേക്കും 25-കാരിയായ കല്ല്യാണപ്പെണ്ണായി മാറി.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

‘ഒരു ദിവസം ചേച്ചിയോട് ചുമ്മാ ചോദിച്ചതാണ് ഒന്ന് ഒരുക്കിയെടുക്കട്ടെ എന്ന്. ചേച്ചിയുടെ മനസിലും ആഗ്രഹമുണ്ടായിരുന്നു. അവരുടെ കല്ല്യാണസമയത്തൊന്നും ഇങ്ങനെ മേക്കപ്പ് ചെയ്യലോ ഫോട്ടോഷൂട്ടോ ഒന്നുമില്ലായിരുന്നു. അതൊക്കെ ചെയ്തു തരാം എന്ന് പറഞ്ഞപ്പോള്‍ ചേച്ചിയും ഹാപ്പി ആയി.’ ജിൻസി പറയുന്നു.

‘ചേച്ചിയെ ഒരുക്കിയെടുക്കാൻ ഏകദേശം നാല് മണിക്കൂറെടുത്തു. വളരെ ഡ്രൈ ആയ സ്കിൻ ആയിരുന്നു. പുതിയ സ്റ്റൈലില്‍ ഹെയറും പെഡിക്യൂറുമെല്ലാം ചെയ്തു. ഒരു സുഹൃത്തിന്റെ വിവാഹനിശ്ചയത്തിന്റെ സാരിയാണ് ചേച്ചിയെ ഉടുപ്പിച്ചത്. ഞങ്ങള്‍ ആഭരണങ്ങള്‍ കല്ല്യാണാവശ്യത്തിനായി വാടകയ്ക്ക് നല്‍കാറുണ്ട്. ആ ആഭരണങ്ങള്‍ ചേച്ചിയെ അണിയിപ്പിച്ചു. തലയില്‍ പൂവും ചൂടിയതോടെ ചേച്ചി ആളാകെ മാറി.ഫോട്ടോഷൂട്ടിനായി കടയില്‍ നിന്ന് പുറത്തിറങ്ങിയപ്പോള്‍ എല്ലാവരും അദ്ഭുതത്തോടെ നോക്കി. അത് ചന്ദ്രിക ചേച്ചിയാണെന്ന് ആര്‍ക്കും വിശ്വസിക്കാൻ കഴിഞ്ഞില്ല.

ഫോട്ടോയിലെ പോസുകളൊന്നും ഞങ്ങള്‍ പറഞ്ഞുകൊടുത്തതല്ല. എല്ലാം ചേച്ചി തന്നെ കൈയില്‍ നിന്ന് ഇട്ടതാണ്.’ ജിൻസി പറയുന്നു.ഈ മേക്കോവര്‍ വീഡിയോ തന്റെ സ്ഥാപനമായ മിയബെല്ല ബ്യൂട്ടികെയറിന്റെ ഇൻസ്റ്റഗ്രാം പേജില്‍ ജിൻസി പങ്കുവെച്ചതോടെ ചന്ദ്രിക ചേച്ചി വൈറലായി. നാലര ലക്ഷത്തോളം പേരാണ് ഈ വീഡിയോ കണ്ടത്. ഇത് ആ ചേച്ചിയാണെന്ന് വിശ്വസിക്കാൻ കഴിയുന്നില്ലെന്നും മനസിനെ സന്തോഷിപ്പിച്ച വീഡിയോ ആണിതെന്നും ആളുകള്‍ പ്രതികരിച്ചു. രണ്ട് വര്‍ഷം മുമ്ബാണ് ജിൻസി ആലക്കോട് ബ്യൂട്ടികെയര്‍ സ്ഥാപനം തുടങ്ങിയത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക