രാജ്യത്ത് ഇപ്പോള്‍ തിരഞ്ഞെടുപ്പ് നടത്തിയാല്‍ കേരളത്തില്‍ എന്‍ ഡി എയ്ക്ക് ഒരു സീറ്റ് പോലും ലഭിക്കില്ലെന്ന് ഇന്ത്യ ടി വി-സി എന്‍ എക്സ് അഭിപ്രായ സര്‍വെ. സംസ്ഥാനത്ത് ആകെ ഉള്ള 20 സീറ്റും പ്രതിപക്ഷ സഖ്യമായ ‘ഇന്ത്യ’ തൂത്തുവാരും എന്നാണ് അഭിപ്രായ സര്‍വേയില്‍ പറഞ്ഞിരിക്കുന്നത്. അതേസമയം സി പി എമ്മും കോണ്‍ഗ്രസും നേരിട്ട് മത്സരിക്കുന്ന സംസ്ഥാനമായതിനാല്‍ കേരളത്തില്‍ ‘ഇന്ത്യ’യുടെ ബാനറില്‍ അല്ല പ്രതിപക്ഷ കക്ഷികള്‍ മത്സരിക്കുന്നത്.

സംസ്ഥാനത്ത് കഴിഞ്ഞ തവണത്തെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ 19 സീറ്റും കോണ്‍ഗ്രസ് നയിക്കുന്ന യു ഡി എഫാണ് നേടിയത്. ഒരിടത്ത് മാത്രമാണ് സി പി എം നയിക്കുന്ന എല്‍ ഡി എഫിന് ജയിക്കാനായത്. എന്നാല്‍ രണ്ട് വര്‍ഷങ്ങള്‍ക്കിപ്പുറം നടന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ എല്‍ ഡി എഫ് ആകെയുള്ള 140 സീറ്റില്‍ 99 ഉം നേടി ചരിത്രപരമായ തിരിച്ചുവരവാണ് നടത്തിയത്. ഈ പ്രകടനം വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിലും നടത്താം എന്നാണ് എല്‍ ഡി എഫ് പ്രതീക്ഷിക്കുന്നത്. എന്നാല്‍ കഴിഞ്ഞ തവണത്തേതിനേക്കാള്‍ നില മെച്ചപ്പെടുത്താം എന്നല്ലാതെ കാര്യമായ നേട്ടം ഇന്ന് ലോക്‌സഭാ തിരഞ്ഞെടുപ്പ് നടത്തിയാല്‍ എല്‍ ഡി എഫിന് ലഭിക്കില്ല എന്നാണ് ഇന്ത്യ ടി വി-സി എന്‍ എക്സ് അഭിപ്രായ സര്‍വെ പറയുന്നത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

സംസ്ഥാനത്ത് പോള്‍ ചെയ്യുന്ന 47 ശതമാനം വോട്ടും യു ഡി എഫിന് ലഭിക്കും എന്നാണ് അഭിപ്രായ സര്‍വെയില്‍ പറഞ്ഞിരിക്കുന്നത്. 20 ല്‍ 14 സീറ്റും യു ഡി എഫിന് ലഭിക്കും. എല്‍ ഡി എഫിന് 41 ശതമാനം വോട്ടും ആറ് സീറ്റുമാണ് ഇന്ത്യ ടി വി-സി എന്‍ എക്സ് അഭിപ്രായ സര്‍വെ പ്രവചിച്ചിരിക്കുന്നത്. ബി ജെ പി നയിക്കുന്ന എന്‍ ഡി എയ്ക്ക് ഒറ്റ സീറ്റും ലഭിക്കില്ലെങ്കിലും 11 ശതമാനം വോട്ട് പിടിക്കും.

അതേസമയം ഇപ്പോള്‍ തിരഞ്ഞെടുപ്പ് നടന്നാല്‍ എന്‍ ഡി എ ഏറ്റവും വലിയ വിജയം നേടുക ഉത്തര്‍പ്രദേശില്‍ നിന്നായിരിക്കും.യു പിയിലെ 80 ല്‍ 73 സീറ്റുകളും എന്‍ഡിഎ നേടിയേക്കും എന്നാണ് പ്രവചനം. യുപിയില്‍ ശേഷിക്കുന്ന ഏഴ് സീറ്റുകളില്‍ പ്രതിപക്ഷ സഖ്യം വിജയിച്ചേക്കും. എന്‍ ഡി എ ഗുജറാത്തില്‍ നിന്നുള്ള 26 ലോക്സഭാ സീറ്റുകളും ഉത്തരാഖണ്ഡില്‍ നിന്നുള്ള അഞ്ച് സീറ്റുകളും തൂത്തുവാരും. അതേസമയം കര്‍ണാടകയില്‍ നിന്ന് 28 ലോക്സഭാ സീറ്റുകളില്‍ 20 സീറ്റും എന്‍ ഡി എ നേടിയേക്കും ഏഴ് സീറ്റുകള്‍ പ്രതിപക്ഷത്തിനും ഒരു സീറ്റ് ജെ ഡി എസിനും ലഭിക്കും.

പശ്ചിമ ബംഗാളില്‍ പ്രതിപക്ഷ സഖ്യം ആകെയുള്ള 42 സീറ്റുകളില്‍ 30 എണ്ണം നേടിയേക്കാം. 12 സീറ്റുകള്‍ എന്‍ഡിഎയ്ക്ക് ലഭിക്കും. ബീഹാറിലെ 40 സീറ്റില്‍ 24 എണ്ണം എന്‍ഡിഎയ്ക്കും 16 എണ്ണം ഇന്ത്യയ്ക്കും ലഭിക്കും. മഹാരാഷ്ട്രയിലെ 48 സീറ്റുകളില്‍ 24 സീറ്റുകളില്‍ വീതം എന്‍ഡിഎയും ഇന്ത്യയും വിജയിക്കും. തമിഴ്‌നാട്ടിലെ 39 സീറ്റില്‍ 30 ഇടത്തും ഇന്ത്യാ സഖ്യം വിജയിക്കും. ഒമ്ബത് സീറ്റില്‍ എന്‍ഡിഎയ്ക്കായിരിക്കും വിജയം.

രാജസ്ഥാനിലെ 25 സീറ്റില്‍ എന്‍ഡിഎ 21 സീറ്റിലും ഇന്ത്യ നാല് സീറ്റിലും ജയിക്കും. ആന്ധ്രപ്രദേശില്‍ എന്‍ഡിഎയ്‌ക്കോട ഇന്ത്യക്കോ ജയിക്കാനാകില്ല. ആകെയുള്ള 25 സീറ്റും മറ്റുള്ളവര്‍ നേടും. ഒഡിഷയിലെ 21 സീറ്റില്‍ 13 ഉം മറ്റുള്ളവര്‍ നേടും. എട്ടെണ്ണം എന്‍ഡിഎയ്ക്ക ലഭിക്കുമ്ബോള്‍ ഇന്ത്യയ്ക്ക് ഒന്നിലും വിജയിക്കാനാകില്ല. മധ്യപ്രദേശിലെ 29 സീറ്റില്‍ 24 ലും എന്‍ഡിഎ ജയിക്കുമ്ബോള്‍ ശേഷിച്ച അഞ്ച് സീറ്റ് ഇന്ത്യക്കായിരിക്കും.തെലങ്കാനയിലെ 17 സീറ്റില്‍ മറ്റുള്ളവര്‍ ഒമ്ബതിടത്തും എന്‍ഡിഎ ആറിടത്തും ജയിക്കും. ഇന്ത്യയ്ക്ക് രണ്ട് സീറ്റ് ലഭിക്കും.

അസമിലെ 14 സീറ്റില്‍ 12 ഉം എന്‍ഡിഎ നേടും ഇന്ത്യ ഒരു സീറ്റിലും മറ്റുള്ളവര്‍ ഒരു സീറ്റിലും ജയിക്കും. ഛത്തീസ്ഗഡില്‍ 11 സീറ്റാണ് ഉള്ളത്. ഇതില്‍ ഏഴെണ്ണം എന്‍ഡിഎയും നാലെണ്ണം ഇന്ത്യയും നേടും. ജാര്‍ഖണ്ഡിലെ 14 സീറ്റില്‍ 13 ലും എന്‍ഡിഎയ്ക്ക് ജയിക്കാനാകും. ഇന്ത്യ ഒരു സീറ്റില്‍ ജയിക്കും.ഹരിയാന (10)-എന്‍ഡിഎ 8, ഇന്ത്യ 2, പഞ്ചാബ് (13)- എന്‍ഡിഎ 0, ഇന്ത്യ 13, ഡല്‍ഹി (7)- എന്‍ഡിഎ 5, ഇന്ത്യ 2, ഉത്തരാഖണ്ഡ് (5)- എന്‍ഡിഎ 5, ഇന്ത്യ 0, ജമ്മു കശ്മീര്‍, ലഡാക്ക് (6)- എന്‍ഡിഎ 3, ഇന്ത്യ 2, മറ്റുള്ളവര്‍ 1, ഹിമാചല്‍ പ്രദേശ് (4)- എന്‍ഡിഎ 3, ഇന്ത്യ 1, മണിപ്പൂര്‍ (2)- എന്‍ഡിഎ 0, ഇന്ത്യ 2, മറ്റ് വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങള്‍ (9)- എന്‍ഡിഎ 9, ഇന്ത്യ 0, ഗോവ (2)- എന്‍ഡിഎ 2 , ഇന്ത്യ 0, കേന്ദ്രഭരണപ്രദേശങ്ങള്‍ (6)- എന്‍ഡിഎ 4, ഇന്ത്യ 2 എന്നിങ്ങനെയായിരിക്കും സീറ്റ് നില. Ko

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക