കരുത്തിന്റെ കാര്യത്തില്‍ ആനയെ വെല്ലാൻ മറ്റൊരു മൃഗമുണ്ടോ എന്ന കാര്യത്തില്‍ തര്‍ക്കത്തിന് സാധ്യതയില്ല. എന്നാല്‍, മനോധൈര്യം കൊണ്ട് ആനയോട് കട്ടയ്ക്ക് പിടിച്ചു നില്‍ക്കാൻ കെല്‍പ്പുള്ള മൃഗങ്ങള്‍ കാട്ടിലുണ്ട്. പലപ്പോഴും കാട്ടുകൊമ്ബൻമാര്‍ തമ്മില്‍ ഏറ്റുമുട്ടുന്ന വീഡിയോകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകാറുണ്ട്. ഇപ്പോള്‍ ഇതാ ആനയും കാണ്ടാമൃഗവും തമ്മിലുണ്ടായ ഏറ്റുമുട്ടലിന്റെ വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ വലിയ രീതിയില്‍ പ്രചരിച്ചു കൊണ്ടിരിക്കുന്നത്.

“ക്ലാഷ് ഓഫ് ദി ടൈറ്റൻസ്” എന്ന അടിക്കുറിപ്പോടെ ഐഎഫ്‌എസ് ഓഫീസര്‍ സുശാന്ത നന്ദ പങ്കുവെച്ച ക്ലിപ്പാണ് വൈറലായി മാറിയിരിക്കുന്നത്. രാത്രിയില്‍ ചിത്രീകരിച്ച ക്ലിപ്പ് നിരവധി ഇന്ത്യൻ ഫോറസ്റ്റ് ഓഫീസര്‍മാര്‍ ട്വിറ്ററില്‍ പങ്കിടുകയും നിരവധി ഉപയോക്താക്കളുടെ ശ്രദ്ധ ആകര്‍ഷിക്കുകയും ചെയ്തു. എന്നാല്‍, വീഡിയോ ഷൂട്ട് ചെയ്ത സ്ഥലം ഏതാണെന്ന കാര്യത്തില്‍ വ്യക്തതയില്ല. ആനയും കാണ്ടാമൃഗവും തമ്മില്‍ ഘോരമായ പോരാട്ടത്തില്‍ ഏര്‍പ്പെടുന്നതാണ് വീഡിയോയിലുള്ളത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

രണ്ട് മൃഗങ്ങളും മുഖാമുഖം നില്‍ക്കുന്നതാണ് വീഡിയോയുടെ തുടക്കത്തിലുള്ളത്. വലിപ്പം കൊണ്ട് കാണ്ടാമൃഗത്തിന് മുന്നില്‍ വലിയ വെല്ലുവിളി തന്നെയാണ് ആന എന്ന് വീഡിയോയില്‍ വ്യക്തമാണ്. എന്നാല്‍ പേശീബലവും മൂര്‍ച്ചയേറിയ വലിയ കൊമ്ബും കൊണ്ട് കാണ്ടാമൃഗം ആനയെ ധീരമായി എതിരിട്ടു നിന്നു. അല്‍പ്പ നേരം മുഖാമുഖം നിന്ന ശേഷം കാണ്ടാമൃഗം ആനയുടെ നേരെ ആക്രമണത്തിന് മുതിരുന്നത് കാണാം. എന്നാല്‍ ആദ്യ ഘട്ടത്തില്‍ ആന ആക്രമണത്തിന് പകരം പ്രതിരോധത്തിനാണ് ശ്രമിക്കുന്നത്.

ആന മുന്നോട്ട് വരും തോറും കാണ്ടാമൃഗം പിന്നോട്ട് പോകുന്നത് കാണാം. പിന്നീട് വലിയ ഏറ്റുമുട്ടലാണ് നടക്കുന്നത്. കാണ്ടാമൃഗം ആനയെ കൊമ്ബ് ഉപയോഗിച്ച്‌ കുത്താൻ ശ്രമിക്കുന്നുണ്ടെങ്കിലും ആന ശക്തിയോടെ കാണ്ടാമൃഗത്തെ കീഴ്പ്പെടുത്തുന്നുണ്ട്. നിലത്തുവീണ കാണ്ടാമൃഗത്തെ തന്റെ കൊമ്ബുകള്‍ ഉപയോഗിച്ച്‌ ആന ആക്രമിക്കുന്നതും കാണാം. അവസാനം ആനയ്ക്ക് മുന്നില്‍ പിടിച്ചു നില്‍ക്കാൻ കഴിയില്ലെന്ന് മനസിലാക്കിയ കാണ്ടാമൃഗം ഓടി രക്ഷപ്പെടുന്നതാണ് വീഡിയോയുടെ അവസാന ഭാഗത്ത് കാണാനാകുന്നത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക