സഭാ നേതൃത്വത്തിനെതിരെ സമൂഹ മാധ്യമങ്ങള്‍ വഴി വിമര്‍ശിച്ച വൈദികന് സസ്‌പെന്‍ഷന്‍. സിറോ മലബാര്‍ സഭയുടെ കീഴിലെ താമരശ്ശേരി രൂപത വൈദികന്‍ ഫാ.തോമസ് പുതിയപറമ്ബിലിനെയാണ് സസ്‌പെന്‍ഡ് ചെയ്തത്. താമരശ്ശേരി ബിഷപ്പ് റെമിജിയോസ് ഇഞ്ചനാനിയാണ് സഭക്ക് അവമതിപ്പ് ഉണ്ടാക്കിയെന്ന് ചൂണ്ടിക്കാട്ടി വൈദികന് എതിരെ അച്ചടക്ക നടപടി സ്വീകരിച്ചത്.

സഭാ നേതൃത്വത്തിനെതിരെ സമൂഹ മാധ്യമങ്ങള്‍ വഴി വിമര്‍ശനം നടത്തിയതും ചുമതലകള്‍ ഏറ്റെടുക്കാത്തതും ചൂണ്ടിക്കാട്ടിയാണ് നടപടി. മണിപ്പൂര്‍ വിഷയങ്ങളിലടക്കം സഭാ നേതൃത്വത്തിന്റെ നിലപാടിനെതിരെയാണ് ഫാ. തോമസ് പുതിയപറമ്ബില്‍ വിമര്‍ശനം ഉയര്‍ത്തിയത്. കൂടാതെ, ഫാ. തോമസിനെ നൂറംതോട് സെന്റ് ജോസഫ് പള്ളി വികാരിയായി നിയമിച്ച്‌ ബിഷപ്പ് കത്ത് നല്‍കിയെങ്കിലും സ്വീകരിക്കാതെ ഒളിവില്‍ പോകുകയായിരുന്നു. ഇതിന് പിന്നാലെയാണ് സമൂഹ മാധ്യമങ്ങളിലൂടെ സഭയുടെ നിലപാടുകളെ വിമര്‍ശിച്ചത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക