അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയോട് മാപ്പ് പറയാൻ സരിത എസ് നായര്‍ ആഗ്രഹിച്ചിരുന്നുവെന്ന് ഫിറോസ് കുന്നംപറമ്ബില്‍. സരിത തന്നെയാണ് ഇക്കാര്യം തന്നോട് പറഞ്ഞതെന്നും ഫിറോസ് പറയുന്നു. ഒരു മരുന്നിന്റെ ആവശ്യവുമായി അവര്‍ ബന്ധപ്പെട്ടപ്പോള്‍ ഇക്കാര്യം സംസാരിച്ചിരുന്നുവെന്നാണ് ഫിറോസ് പറയുന്നത്. ഫേസ്‌ബുക്കില്‍ പങ്കുവെച്ച വീഡിയോയിലൂടെയായിരുന്നു ഫിറോസിന്റെ വെളിപ്പെടുത്തല്‍.

പ്രിയപ്പെട്ട ചാണ്ടി ഉമ്മൻ,കുഞ്ഞുഞ്ഞ് വിശ്രമ ജീവിതത്തിലേക്ക് പ്രവേശിച്ചു.ആ വിടവ് ഞങ്ങൾക്കാർക്കും സഹിക്കാൻ കഴിയാത്ത…

Posted by Firoz Kunnamparambil Palakkad on Friday, 21 July 2023

‘സരിത എസ് നായര്‍ ഒരു മരുന്നിന്റെ ആവശ്യത്തിന് ഞാനുമായി ബന്ധപ്പെട്ടിരുന്നു. അന്ന് ഉമ്മൻ ചാണ്ടിയോട് നിങ്ങള്‍ ചെയ്തത് ശരിയായില്ലെന്ന് ഞാൻ പറഞ്ഞു. അപ്പോള്‍, തനിക്ക് ഉമ്മൻ ചാണ്ടിയെ കാണാൻ ഒരു അവസരം ഉണ്ടാക്കി തരുമോ? ചെയ്ത് പോയ തെറ്റുകള്‍ക്ക് മാപ്പ് പറയാനാണ് എന്ന് അവര്‍ എന്നോട് പറഞ്ഞു. ഉമ്മൻ ചാണ്ടിയുടെ നിര്യാണത്തോടെ ഒഴിഞ്ഞ കസേരയില്‍ ഇന്ന് മുതല്‍ ചാണ്ടി ഉമ്മൻ ഇരിക്കണം. ആയിരങ്ങള്‍ ഇനിയും സഹായം തേടി ആ വീട്ടില്‍ വരും. അവര്‍ക്ക് ചാണ്ടി ഉമ്മനില്‍ പ്രതീക്ഷയുണ്ട്’, ഫിറോസ് പറഞ്ഞു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

അതേസമയം, ഉമ്മൻ‌ ചാണ്ടിക്ക് പകരക്കാരൻ താൻ അല്ലെന്ന് മകൻ ചാണ്ടി ഉമ്മൻ ഇന്ന് രാവിലെ പറഞ്ഞിരുന്നു. പുതുപ്പള്ളിയില്‍ പിൻഗാമി ആരെന്ന് ഇപ്പോള്‍ പ്രതികരിക്കുന്നില്ലെന്നും ഉമ്മൻ ചാണ്ടിയുടെ പിൻഗാമിയാകാൻ ആര്‍ക്കും കഴിയില്ലെന്നും പറഞ്ഞ ചാണ്ടി ഉമ്മൻ, പുതുപ്പള്ളിയുടെ കാര്യത്തില്‍ പാര്‍ട്ടി തീരുമാനമെടുക്കുമെന്നും അറിയിച്ചിരുന്നു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക