ജൂനിയര്‍ എൻ.ടി.ആറും രാം ചരണും പ്രധാന വേഷങ്ങളിലെത്തിയ ആര്‍.ആര്‍.ആറിന്റെ രണ്ടാം ഭാഗം സംവിധാനം ചെയ്യുന്നത് രാജമൗലിയുടെ മകൻ എസ്.എസ്. കാര്‍ത്തികേയ. കാര്‍ത്തികേയയുടെ സംവിധായകനായുള്ള അരങ്ങേറ്റം കൂടിയാണ്. ലോകമെമ്ബാടുമുള്ള ചലച്ചിത്ര പ്രേമികള്‍ക്കിടയില്‍ എസ്.എസ്. രാജമൗലി എന്ന സംവിധായകന് പ്രശസ്തി സമ്മാനിച്ച സിനിമയാണ് ആര്‍.ആര്‍.ആര്‍.ചിത്രത്തിന്റെ തിരക്കഥാകൃത്തും രാജമൗലിയുടെ പിതാവുമായ വിജയേന്ദ്ര പ്രസാദ് ആര്‍.ആര്‍.ആറിന്റെ എഴുത്തുജോലിയിലാണ്.

ആര്‍.ആര്‍. ആറില്‍ കാര്‍ത്തികേയ സഹസംവിധായകനായി പ്രവര്‍ത്തിച്ചിട്ടുണ്ട്. ജൂനിയര്‍ എൻ.ടി.ആറും രാംചരണും രണ്ടാം ഭാഗത്തിലും അഭിനയിക്കുന്നുണ്ട്. ആദ്യ ഭാഗത്തിന്റെ തുടര്‍ച്ചയല്ല രണ്ടാംഭാഗം. മറിച്ച്‌ സ്വാതന്ത്രത്തിന് മുൻപ് തെലുങ്ക് സംസ്ഥാനങ്ങളില്‍ നടന്ന മറ്റു ചില സംഭവങ്ങളെ ആസ്പദമാക്കിയാണ് ചിത്രം ഒരുങ്ങുന്നത്. അടുത്തവര്‍ഷം ചിത്രീകരണം ആരംഭിക്കാനാണ് തീരുമാനം.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

അതേസമയം മഹേഷ് ബാബുവിനെ നായകനാക്കി പുതിയ ചിത്രത്തിന്റെ ജോലിയിലാണ് രാജമൗലി. മഹാഭാരതം പശ്ചാത്തലമാക്കി ഒരു ചിത്രവും രാജമൗലി ആലോചിക്കുന്നുണ്ട് എന്നാണ് റിപ്പോർട്ടുകൾ.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക