മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി (79) അന്തരിച്ചു. അര്‍ബുദ ബാധിതനായി ചികിത്സയിലിരിക്കെ ബംഗളൂരുവിലെ ആശുപത്രിയില്‍ ഇന്ന് പുലര്‍ച്ചെ 4.25നായിരുന്നു അന്ത്യം. മരണം സ്ഥിരീകരിച്ച് അദ്ദേഹത്തിന്റെ മകൻ ചാണ്ടി ഉമ്മൻ സാമൂഹിക മാധ്യമങ്ങളില്‍ പോസ്റ്റിട്ടു.

അര നൂറ്റാണ്ടിലേറെ നിയമസഭാംഗമായിരുന്നു ഉമ്മൻ ചാണ്ടി. രണ്ട് തവണ മുഖ്യമന്ത്രിയായി. 1970 മുതല്‍ 2021 വരെ പുതുപ്പള്ളിയില്‍ നിന്നു തുടര്‍ച്ചയായി 12 തവണ അദ്ദേഹം നിയമസഭാംഗമായി. ഏറ്റവും കൂടുതല്‍ തവണ നിയമസഭാംഗമായതിന്റെ റെക്കോര്‍‍ഡും ഉമ്മൻ ചാണ്ടിയുടെ പേരിലാണ്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

രണ്ട് തവണയായി ഏഴ് വര്‍ഷമാണ് അദ്ദേഹം മുഖ്യമന്ത്രി കസേരയില്‍ ഇരുന്നത്. തൊഴില്‍, ആഭ്യന്തരം, ധനകാര്യ വകുപ്പ് മന്ത്രിയായും പ്രതിപക്ഷ നേതാവായും അദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്. നിലവില്‍ എഐസിസി ജനറല്‍ സെക്രട്ടറിയാണ്. കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗവുമാണ്. ഭാര്യ: കാനറാ ബാങ്ക് മുൻ ഉദ്യോഗസ്ഥ മറിയാമ്മ. മക്കള്‍: മറിയം ഉമ്മൻ, അച്ചു ഉമ്മൻ ചാണ്ടി ഉമ്മൻ. സംസ്കാരം പുതുപ്പള്ളിയില്‍.

ഇന്ന് പൊതു അവധി

ഉമ്മൻ ചാണ്ടിയുടെ മരണത്തെ തുടര്‍ന്നുള്ള ആദര സൂചകമായി സംസ്ഥാനത്ത് ഇന്ന് പൊതു അവധി.ഉമ്മൻ ചാണ്ടിയുടെ മൃതദേഹം ഇന്ന് തിരുവനന്തപുരത്തെത്തിക്കും. സംസ്കാരം പുതുപ്പള്ളിയില്‍.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക