സിരകള്‍ക്ക് യഥാര്‍ഥ രൂപം നഷ്ടമായശേഷം വീര്‍ത്തും വളഞ്ഞുപുളഞ്ഞും കാണപ്പെടുന്ന അവസ്ഥയാണ് വെരിക്കോസ് വെയ്ന്‍. ഇതിനെ സിരാവീക്കം എന്നും അറിയപ്പെടുന്നു. കാലുകളിലാണ് സാധാരണയായി ഇവ കൂടുതലും കണ്ടുവരുന്നത്. ഗുരുത്വാകര്‍ഷണത്തിന് വിപരീതമായി പ്രവര്‍ത്തിച്ച്‌ കാലുകളിലെ രക്തം ഹൃദയത്തിലെത്തിക്കുന്നതിന് സിരകള്‍ക്കുള്ള ക്ഷമത കുറയുന്നതാണ് ഈ രോഗാവസ്ഥയിലേക്ക് നയിക്കുന്ന കാരണം.

വെരിക്കോസ് വെയ്നിന് തുടക്കത്തില്‍ ലക്ഷണങ്ങള്‍ പ്രകടമായ രീതിയില്‍ കാണണമെന്നില്ല. അതിനാല്‍ തന്നെ ലക്ഷണങ്ങള്‍ അവഗണിക്കുന്നത് രോഗാവസ്ഥയെ ഗുരുതരമാക്കുന്നു. ക്രമേണ ഈ ഭാഗത്ത് മുറിവുകള്‍ ഉണ്ടാകുന്നതിനും രക്തം പുറത്തേക്കൊഴുകുന്നതിനും കാരണമാകും.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ജീവിതശൈലിയിലെ അനാരോഗ്യകരമായ പ്രവണതകള്‍ മാറ്റിനിര്‍ത്തിയാല്‍ വെരിക്കോസ് വെയ്ന്‍ ഒരു പരിധി വരെ നിയന്ത്രിക്കാന്‍ സാധിക്കും. വ്യായാമമില്ലാത്ത ജീവിതരീതിയും അമിതവണ്ണവും വെരിക്കോസ് വെയ്ന്‍ രൂപപ്പെടുന്നതിന് വലിയ പങ്ക് വഹിക്കുന്നുണ്ട്. അതിനാല്‍ തന്നെ മിതമായ വ്യായാമം ഗുണം ചെയ്യും. ജീവിതശൈലിയില്‍ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തേണ്ടത് ഒരു പരിധിവരെ വെരിക്കോസ് വെയ്നിനെ തടയാൻ സഹായിക്കും.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക