നടനും മുന്‍ രാജ്യസഭാംഗവുമായ സുരേഷ് ഗോപിയുടെ മകള്‍ ഭാഗ്യ സുരേഷ് വിവാഹിതയാകുന്നു. മാവേലിക്കര സ്വദേശികളായ മോഹന്‍ കുമാറിന്‍റെയും ശ്രീദേവിയുടെയും മകന്‍ ശ്രേയസ് കുമാറാണ് വരന്‍. വിവാഹത്തിന് മുന്നോടിയായുള്ള നിശ്ചയ ചടങ്ങുകള്‍ കഴിഞ്ഞ ദിവസം സുരേഷ് ഗോപിയുടെ വീട്ടില്‍ വച്ച്‌ നടന്നു. ലളിതമായ ചടങ്ങില്‍ അടുത്ത ബന്ധുക്കള്‍ മാത്രമാണ് പങ്കെടുത്തത്.

സുരേഷ് ഗോപി- രാധിക ദമ്ബതികളുടെ മകളായ ഭാഗ്യ യൂണിവേഴ്സിറ്റി ഓഫ് ബ്രിട്ടീഷ് കൊളംബിയയില്‍ നിന്ന് അടുത്തിടെയാണ് പഠനം പൂര്‍ത്തിയാക്കിയത്. ആണ്‍ മക്കളായ ഗോകുലും മാധവും സിനിമയില്‍ സജീവമാണ്. ഇളയ മകള്‍ ഭാവ്നി ഫാഷന്‍ ഡിസൈനറാണ്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക