പൊതു സർക്കാർ പരിപാടികളുടെ ഉദ്ഘാടന വേദികളിൽ പോലും മതപരമായ ആചാരങ്ങൾ ഉയർത്തിപ്പിടിച്ച് ആളുകൾ പെരുമാറാറുണ്ട്. പലപ്പോഴും ചില ന്യൂനപക്ഷ മത വിഭാഗങ്ങളിൽ പെട്ട ആളുകൾ ഉദ്ഘാടന വേദിയിലെ വിളക്ക് കൊളുത്തുന്നതിൽ നിന്ന് സ്വയം മാറി നിൽക്കാറുണ്ട്. വിളക്ക് കത്തിക്കുന്നത് ഹൈന്ദവ ആചാരമാണെന്ന് ന്യായമാണ് ഇവർ ഉയർത്താറ്. ഇത്തരത്തിൽ പാസ്റ്റർ പറഞ്ഞിട്ടുണ്ട് എന്ന് ചൂണ്ടിക്കാട്ടി ഉദ്ഘാടന വേദിയിലെ വിളക്ക് കൊളുത്താതിരുന്ന സിഡിഎസ് ചെയർപേഴ്സണ് കെബി ഗണേഷ് കുമാർ എംഎൽഎ തന്റെ പ്രസംഗത്തിൽ മറുപടി നൽകുന്ന വീഡിയോ ഇപ്പോൾ ശ്രദ്ധേയമാവുകയാണ്.

സ്വന്തം നിലപാടുകൾ പരസ്യമായി പറയുവാൻ ഗണേഷ് കുമാറിന് യാതൊരു മടിയുമില്ല. ഇടതുമുന്നണിയുടെ ഭാഗമായി നിലനിൽക്കുമ്പോൾ പോലും സർക്കാരിനെതിരെയും അദ്ദേഹം ഉയർത്തുന്ന വിമർശനങ്ങൾ പലപ്പോഴും ശ്രദ്ധേയമാകാറുണ്ട്. സർക്കാരിനെതിരെ വിമർശനം ഉയർത്തിയതിന്റെ പേരിൽ തനിക്കും മന്ത്രി പദവി നഷ്ടമായാൽ അതൊരു പ്രശ്നമല്ല എന്നുപോലും തുറന്നു പറഞ്ഞ നേതാവാണ് പത്തനാപുരം എംഎൽഎ.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക