പൊതുടോയ്‌ലെറ്റുകളുടെ പരിപാലനമില്ലായ്മമൂലം കേന്ദ്രസർക്കാരിന്റെ സ്വച്ഛ സർവേക്ഷൻ സർവേയില്‍ തലസ്ഥാന നഗരത്തിന് വട്ടപൂജ്യം.കേന്ദ്ര ഹൗസിംഗ് ആൻഡ് അർബണ്‍ അഫയേഴ്സ് മന്ത്രാലയത്തിന് കീഴിലുള്ള സ്വച്ഛ് ഭാരത് പദ്ധതിക്കു കീഴില്‍ നടത്തുന്നതാണ് സ്വച്ഛ സർവേക്ഷൻ സർവേ. നഗരത്തിലുള്ള പൊതുടോയ്ലെറ്റുകള്‍ വൃത്തിഹീനമാണെന്ന് സർവേയില്‍ കണ്ടെത്തി.നഗരത്തില്‍ ആവശ്യത്തിന് പൊതുടോയ്ലെറ്റുകളില്ലെന്നും കണ്ടെത്തി.

കഴിഞ്ഞതവണത്തെ സർവേയില്‍ 305 ഉണ്ടായിരുന്ന റാങ്കിംഗ് ഇത്തവണ 321ലേക്ക് കൂപ്പുകുത്തി.നഗരം സുന്ദരമാണെന്ന് മേയർ ഉള്‍പ്പെടെ പറയുമ്ബോഴും വൃത്തിയില്ലായ്മയ്ക്ക് വട്ടപൂജ്യം ലഭിച്ചത് അപമാനകരമെന്നാണ് വിമർശനമുയരുന്നത്. നഗരത്തിന്റെ മാലിന്യസംസ്കരണ സംവിധാനവും പിന്നിലാണെന്നാണ് സർവേ റിപ്പോർട്ട്.നഗരത്തില്‍ വാതില്‍പ്പടി മാലിന്യശേഖരണം ഏഴ് ശതമാനം മാത്രമാണുള്ളത്. മാലിന്യസംസ്കരണത്തില്‍ വൻ പാളിച്ചയെന്ന് തെളിയിക്കുന്നതാണ് റിപ്പോർട്ട്. മാലിന്യം കൃത്യമായി സംസ്കരിക്കാൻ കഴിയാത്തതാണ് പ്രശ്നത്തിന് കാരണം.നഗരത്തിലെവിടെയും മാലിന്യം കുന്നുകൂടുകയാണ്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഉറവിട മാലിന്യസംസ്കരണം 6 ശതമാനം മാത്രം:

ഉറവിട മാലിന്യസംസ്കരണ രംഗത്തും നഗരസഭ ഏറ്റവും പിന്നിലാണെന്നാണ് റിപ്പോട്ട്. വെറും ആറ് ശതമാനം മാത്രമാണ് സംസ്കരണം നടക്കുന്നത്. ഉറവിട മാലിന്യസംസ്‌കരണത്തിനായി നഗരസഭ ഏർപ്പെടുത്തിയ കിച്ചണ്‍ബിൻ പദ്ധതി നിലച്ചതും പൊതുനിരത്തില്‍ മാലിന്യം കുന്നുകൂടുന്നതിന് കാരണമായി.

കിച്ചണ്‍ബിൻ വിതരണം ചെയ്യുമെന്ന് പറഞ്ഞെങ്കിലും നടന്നില്ല.ഇതിനുവേണ്ടി ബഡ്ജറ്റില്‍ തുക വകയിരുത്തിയെങ്കിലും നടപടിയൊന്നുമുണ്ടായില്ല.നഗരത്തില്‍ ഒരു ദിവസമുണ്ടാകുന്ന 473 ടണ്‍ മാലിന്യത്തില്‍ 150 ടണ്‍ മാലിന്യം കൃത്യമായി സംസ്കരിക്കുന്നില്ലെന്ന് നഗരസഭ കണ്ടെത്തിയിട്ടും ഇതുവരെ നടപടിയുണ്ടായില്ല.75 ടണ്‍ മാലിന്യം ദിനംപ്രതി ഒരുതരത്തിലുള്ള സംസ്കരണവും നടത്താതെ നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ കെട്ടിക്കിടക്കുന്നുവെന്നും റിപ്പോർട്ടിലുണ്ട്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക