കോഴിക്കോട്: യുവതലമുറയില്‍ എംഡിഎംഎ അടക്കമുള്ള മാരക മയക്കുമരുന്നുകളുടെ ഉപയോഗം വ്യാപകമായ സാഹചര്യത്തില്‍ ഇതു തടയുന്നതിന്‍റെ ഭാഗമായി അഡ്വാൻസ്ഡ് ഡ്രഗ് ഡിറ്റക്ഷൻ കിറ്റുകളുമായി നടപടി കടുപ്പിക്കാൻ ഒരുങ്ങുകയാണ് എക്സൈസ് വകുപ്പ്. സംശയിക്കപ്പെടുന്ന വ്യക്തി മയക്കുമരുന്ന് ഉപയോഗിച്ചിട്ടുണ്ടോ എന്നു കണ്ടുപിടിക്കാൻ നിലവില്‍ സംവിധാനമില്ല. പലപ്പോഴും സംശയത്തിന്‍റെ ആനുകൂല്യത്തിലാണ് പലരും രക്ഷപ്പെടുന്നത്.

അഡ്വാൻസ്ഡ് ഡ്രഗ് ഡിറ്റക്ഷൻ കിറ്റ് ഉണ്ടെങ്കില്‍ ഏതുതരം മയക്കുമരുന്നാണ് ഉപയോഗിച്ചതെന്നു കണ്ടെത്താനാകും.ഇത്തരം 1200 അഡ്വാൻസ്ഡ് ഡ്രഗ് ഡിറ്റക്ഷൻ കിറ്റുകള്‍ വാങ്ങുന്നതിനായി സര്‍ക്കാര്‍ എക്സൈസ് വകുപ്പിന് ആറു ലക്ഷം രൂപയാണ് അനുവദിച്ചിരിക്കുന്നത്. കിറ്റ് ഒന്നിന് 500 രൂപയാണ് ചെലവ്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഡ്രഗ് ഡിറ്റക്ഷൻ കിറ്റിന്‍റെ അഭാവത്തില്‍ മയക്കുമരുന്നിനെതിരേ ഫലപ്രദമായ നടപടി സ്വീകരിക്കാൻ കഴിയുന്നില്ലെന്ന എക്സൈസ് കമ്മീഷണറുടെ റിപ്പോര്‍ട്ട് പരിഗണിച്ചാണ് സര്‍ക്കാര്‍ നടപടി. മയക്കുമരുന്ന് കേസുകളുടെ എണ്ണം വര്‍ധിച്ച സാഹചര്യത്തില്‍ സംസ്ഥാനത്ത് ഏറ്റവും കുറഞ്ഞത് 10,000 കിറ്റുകളെങ്കിലും ആവശ്യമാണെന്നാണ് എക്സൈസ് വകുപ്പിന്‍റെ കണക്ക്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക