പ്രളയഭീതി നിലനില്‍ക്കുന്ന ഡല്‍ഹിയില്‍ സര്‍വകലാശാലകള്‍ അടക്കമുള്ള സര്‍ക്കാര്‍- സ്വകാര്യ സ്ഥാപനങ്ങള്‍ക്ക് ഞായറാഴ്ച വരെ അവധി പ്രഖ്യാപിച്ചു. അവശ്യ സര്‍വീസുകള്‍ ഒഴികെയുള്ള സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്ക് വര്‍ക്ക് ഫ്രം ഹോം നടപ്പിലാക്കാനാണ് നിര്‍ദേശം. സ്വകാര്യ സ്ഥാപനങ്ങള്‍ക്കും ഇത് ബാധകമാണ്.

അപകടനിലയും കടന്ന് യമുനാ നദി കരവിഞ്ഞൊഴുകിയതോടെയാണ് രാജ്യതലസ്ഥാനം പ്രളയഭീതിയിലായത്. ഡല്‍ഹിയിലെ റോഡുകളിലെല്ലാം വെള്ളം നിറഞ്ഞു. റോഡില്‍ പലയിടത്തും വാഹനങ്ങള്‍ കുടുങ്ങിക്കിടക്കുകയാണ്. വലിയ വാഹനങ്ങള്‍ക്ക് ഡല്‍ഹിയിലേക്ക് പ്രവേശനമില്ല.വീടുകളിലേക്കും കടകളിലേക്കും വെള്ളം കയറുകയാണ്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

കാഷ്മീരി ഗേറ്റടക്കമുള്ള പ്രധാന സ്ഥലങ്ങളില്ലെല്ലാം വെള്ളക്കെട്ടുണ്ടായി. നദീതീരത്ത് താമസിക്കുന്ന 16000 പേരെ മാറ്റി താമസിപ്പിച്ചിരുന്നു. ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന് യമുന നദിയുടെ അടുത്തുള്ള മൂന്ന് ജലശുദ്ധീകരണ പ്ലാന്‍റുകള്‍ അടച്ചു. ഇതോടെ തലസ്ഥാനത്തെ കുടിവെള്ള വിതരണം തടസപ്പെട്ടു.

ഹരിയാനയിലെ ഡാമുകള്‍ തുറന്നതാണ് നദിയില്‍ ജലനിരപ്പുയരാന്‍ കാരണം. ഡാമുകള്‍ ഉടനെ അടയ്ക്കാന്‍ കഴിയാത്തതിനാല്‍ ജലനിരപ്പ് ഇനിയും ഉയരാനാണ് സാധ്യത.സ്‌കൂളുകളും കോളജുകളും അടക്കമുള്ള സ്ഥാപനങ്ങള്‍ ദുരിതാശ്വാസ ക്യാമ്ബുകളാക്കി മാറ്റുമെന്നാണ് വിവരം.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക