ഓരോരുത്തരുടെയും സാമ്ബത്തിക സ്ഥിതി അനുസരിച്ചാണ് നിക്ഷപങ്ങള്‍ തുടങ്ങുക. നിക്ഷേപിക്കുന്ന പണത്തിന് സുരക്ഷിതത്വം വേണമെന്നതിനാല്‍ സര്‍ക്കാര്‍ ഏജന്‍സികളുടെ നിയന്ത്രണത്തിലുള്ള പദ്ധതികളില്‍ നിക്ഷേപിക്കാനാണ് റിസ്‌ക് എടുക്കാന്‍ ആഗ്രഹമില്ലാത്തവര്‍ താല്‍പര്യപ്പെടുക. സമൂഹത്തിലെ ഓരോ വിഭാഗം ആളുകള്‍ക്കും അനുയോജ്യമായ നിക്ഷേപ പദ്ധതികള്‍ എല്‍ഐസിയ്ക്ക് കീഴിലുണ്ട്. നിരവധി ആനൂകുല്യങ്ങള്‍ വാഗ്ദാനം ചെയ്യുന്ന എല്‍ഐസി ബീമാരത്‌ന പോളിസിയെക്കുറിച്ച്‌ വിശദമായി അറിയാം.

എല്‍ഐസി ബിമ രത്‌ന

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

പരിരക്ഷയും സമ്ബാദ്യവും ഉറപ്പ് നല്‍കുന്ന ഒരു നോണ്‍ ലിങ്ക്ഡ്, നോണ്‍ പാര്‍ട്ടിസിപ്പേറ്റിംഗ്, വ്യക്തിഗത, സേവിംഗ്സ്, ലൈഫ് ഇന്‍ഷുറന്‍സ് പ്ലാന്‍ ആണ് എല്‍ഐസിയുടെ ബീമാ രത്ന പ്ലാന്‍. ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യ 2022 മെയില്‍ ആരംഭിച്ച പ്ലാനാണിത്. നിക്ഷേപകന് അവരുടെ പ്രാരംഭ നിക്ഷേപത്തിന്റെ 10 ഇരട്ടിവരെ ലഭിക്കുമെന്ന പ്രത്യേകതയുണ്ട്. പോളിസി എടുക്കുന്നവര്‍ക്ക് കാലാവധിയില്‍ ഗ്യാരണ്ടീഡ് അഡീഷനോടൊപ്പം മെച്യൂരിറ്റി തുക കൂടി ലഭിക്കുന്ന പ്ലാനാണിത്. മാത്രമല്ല പോളിസി കാലയളവിനുള്ളില്‍ മരണപ്പെടുന്നവരുടെ നോമിനിക്ക് മരണാനുകൂല്യവും ലഭിക്കും.

15 വര്‍ഷമാണ് പദ്ധതിയുടെ പോളിസി കാലാവധി. 5 ലക്ഷമാണ് കുറഞ്ഞ നിക്ഷേപ തുക. മാസത്തിലൊ, മൂന്ന് മാസം കൂടുമ്ബോഴോ, അര്‍ദ്ധവാര്‍ഷികത്തിലോ, വാര്‍ഷികമായോ തുക നിക്ഷേപിക്കാം. 15 വര്‍ഷം, 20 വര്‍ഷം, 25 വര്‍ഷം എന്നിങ്ങനെ 3 കാലാവധിയില്‍ പോളിസി വാങ്ങാം. ദീര്‍ഘകാല നിക്ഷേപങ്ങള്‍ ആഗ്രഹിക്കുന്നവര്‍ക്ക് തെരഞ്ഞെടുക്കാവുന്ന മികച്ച പ്ലാനാണിത്.നിങ്ങളുടെ നിക്ഷേപം ദീര്‍ഘകാലത്തേക്ക് നീളുന്നതിനനുസരിച്ച്‌ ആനൂകൂല്യങ്ങളും കൂടും. 5 വയസ് പൂര്‍ത്തിയായാല്‍ 15 വര്‍ഷ പോളിസിയില്‍ ചേരാം. 55 വയസാണ് ഉയര്‍ന്ന പ്രായ പരിധി. 20 വര്‍ഷ പോളിസിയില്‍ 50 വയസിനുള്ളിലും 25 വര്‍ഷ പോളിസിയില്‍ 45 വയസിനുള്ളിലും പോളിസിയില്‍ അംഗമാകാം.

പദ്ധതി ആനൂകൂല്യങ്ങള്‍

പോളിസി ഉടമ നിശ്ചിത മെച്യൂരിറ്റി തീയതി പൂര്‍ത്തിയാക്കികഴിഞ്ഞാല്‍ പോളിസി പ്രാബല്യത്തില്‍ ഉണ്ടെങ്കില്‍, മെച്യൂരിറ്റി സം അഷ്വേര്‍ഡ് ഗ്യാരണ്ടി കൂട്ടിച്ചേര്‍ക്കലുകള്‍ക്കൊപ്പം നല്‍കും. മെച്യൂരിറ്റി സം അഷ്വേര്‍ഡ് എന്നത് അടിസ്ഥാന സം അഷ്വേര്‍ഡിന്റെ 50% തുല്യമാണ്. അതായത്പോളിസി കാലയളവ് പൂര്‍ത്തിയാക്കുമ്ബോള്‍ മെച്യൂരിറ്റി ബെനഫിറ്റ് തവണകളായി ലഭിക്കുമെന്ന് ചുരുക്കം.

15 വര്‍ഷ പോളിസിയില്‍ 11 വര്‍ഷമാണ് പ്രീമിയം അടവ്. പി്ന്നീടുള്ള 13, 14 വര്‍ഷങ്ങളില്‍ പോളിസി ഉടമയ്ക്ക് സം അഷ്വേഡിന്റെ 25 ശതമാനം വീതം റിട്ടേണ്‍ ലഭിക്കും. ബാക്കി 50 ശതമാനം കാലാവധിയില്‍ പിന്‍വലിക്കാം. 20 വര്‍ഷത്തെ പോളിസിയില്‍ 18, 19 വര്‍ഷങ്ങളിലാണ് സം അഷ്വേഡിന്റെ 25 ശതമാനം വീതം ലഭിക്കുന്നത്. 25 വര്‍ഷത്തെ പോളിസിയില്‍ 23, 24 വര്‍ഷങ്ങളില്‍ 25 ശതമാനം വീതവും ലഭിക്കും.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക