കീരിയെയും പാമ്ബിനെയും ബദ്ധവൈരികളായാണ് കണക്കാക്കുന്നത്. ഇരുജീവികളും തമ്മില്‍ ഏറ്റുമുട്ടുന്നതിന്റെ നിരവധി വീഡിയോകള്‍ പുറത്തുവന്നിട്ടുണ്ട്. ഇപ്പോള്‍ ഓറഞ്ച് നിറത്തിലുള്ള മൂര്‍ഖനുമായി കീരി പോരാടുന്ന അപൂര്‍വ്വ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ വൈറലാകുന്നത്.കീരിയെ സഹായിക്കാന്‍ അണ്ണാന്‍ കൂടി വരുന്നതാണ് വീഡിയോയുടെ മറ്റൊരു പ്രത്യേകത.

ഇരുവരും തമ്മില്‍ ഏറ്റുമുട്ടിയെങ്കിലും ആര് വിജയിച്ചു എന്നത് വീഡിയോയില്‍ വ്യക്തമല്ല. എന്നാല്‍ മൂര്‍ഖന്‍ കൊത്താനായുമ്ബോള്‍ കീരി വിദഗ്ധമായി ഒഴിഞ്ഞ് മാറുന്നതാണ് വീഡിയോയുടെ ആകര്‍ഷണം.ഇരുവരും തമ്മിലുള്ള പോരാട്ടത്തിനിടെയാണ് അണ്ണാനും കീരിയുടെ രക്ഷയ്ക്ക് എത്തുന്നത്. കീരിയും പാമ്ബും തമ്മിലുള്ള പോരാട്ടം നീണ്ടുപോകുന്നുണ്ടെങ്കിലും വിജയിക്കുന്നത് ആരാണ് എന്നത് വീഡിയോയില്‍ വ്യക്തമല്ല.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക