കണ്ണൂര്‍ താവക്കരയിലെ കൃഷ്ണ ജുവല്‍സില്‍ നിന്നും ഏഴരക്കോടി രൂപ തട്ടിയെടുത്ത് ചീഫ് അകൗണ്ടന്റെ് മുങ്ങിയെന്ന സംഭവത്തില്‍ അന്വേഷണം ഊര്‍ജിതമാക്കിയതായി കണ്ണൂര്‍ ടൗണ്‍ പൊലീസ് അറിയിച്ചു. ഞായറാഴ്ച രാവിലെയാണ് പൊലീസ് ഇക്കാര്യം അറിയിച്ചത്. കൃഷ്ണ ജുവല്‍സ് മാനേജിങ് പാര്‍ട്ണര്‍ സിവി രവീന്ദ്രനാഥിന്റെ പരാതിയിലാണ് ചിറക്കല്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ കെ സിന്ധുവിനെതിരെ(45) കണ്ണൂര്‍ ടൗണ്‍ പൊലീസ് കേസെടുത്തത്.

സിന്ധുവിനെ കണ്ടെത്തുന്നതിനായി പൊലീസ് ലുക് ഔട് നോട്ടീസ് പുറത്തിറക്കിയിരുന്നു. പ്രതി വിദേശത്തേക്ക് കടക്കുന്നത് തടയുന്നതിനായി വിമാനത്താവളങ്ങളില്‍ നോട്ടീസ് നല്‍കിയിട്ടുണ്ട്. 2004-മുതല്‍ ജ്വല്ലറിയില്‍ ജോലി ചെയ്യുന്ന സിന്ധു ജ്വല്ലറിയുടെ അകൗണ്ടില്‍ നിന്നും 7,55,30,644 കോടിരൂപ തട്ടിയെടുത്തുവെന്നാണ് പരാതി.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

തട്ടിയെടുത്ത പണം സിന്ധു സ്വന്തം അക്കൗണ്ടിലും ഭര്‍ത്താവിന്റെയും മാതാവിന്റെയും സഹോദരന്റെയും അകൗണ്ടുകളിലും നിക്ഷേപിച്ചതായി പൊലീസ് അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. കൃഷ്ണ ജുവലേഴ്സില്‍ പുതിയ മാനേജ് മെന്റ് പ്രതിനിധികള്‍ ചുമതലയേറ്റതിനു ശേഷമാണ് ആസ്തി, ബാധ്യതാ കണക്കെടുപ്പു നടത്തിയത്. ഇതോടെയാണ് സ്ഥാപനത്തിന്റെ കണക്കുകള്‍ മുഴുവന്‍ തനിച്ച്‌ കൈക്കാര്യം ചെയ്തിരുന്ന സിന്ധു ചില ക്രമക്കേടുകള്‍ നടത്തിയതായി തെളിഞ്ഞത്. തുടര്‍ന്ന് വിശദമായ കണക്കെടുപ്പ് നടത്തിയതില്‍ ജുവലേഴ്സിന്റെ നികുതി സമര്‍പ്പിക്കുന്നതിലും വീഴ്ച വന്നതായി കണ്ടെത്തി.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക