റോളര്‍ കോസ്റ്റര്‍ റൈഡില്‍ നിന്ന് ലഭിക്കുന്ന അഡ്രിനാലിൻ റഷ് അനുഭവിച്ചിട്ടുണ്ടോ? റോളര്‍ കോസ്റ്ററില്‍ കയറി തലകീഴായി തൂങ്ങിക്കിടന്നിട്ടുണ്ടോ? അമേരിക്കയിലെ ഒരു അമ്യൂസ്മെന്റ് പാര്‍ക്കില്‍ റൈഡിന് കയറിയ ആളുകള്‍ ഏറ്റവും ഉയരത്തില്‍ മധ്യഭാഗത്തായി തലകീഴായി തൂങ്ങിക്കിടന്നത് മണിക്കൂറുകളോളമാണ്.

അമേരിക്കയിലെ ക്രാൻഡൻ പാര്‍ക്കിലെ ഫോറസ്റ്റ് കൗണ്ടി ഫെസ്റ്റിവലിനിടെയാണ് സംഭവം. ഒരു കൂട്ടം ആളുകള്‍ റോളര്‍ കോസ്റ്റര്‍ സവാരി നടത്തി. പക്ഷേ സാങ്കേതിക തകരാര്‍ കാരണം റൈഡിന് കയറിയ ആളുകള്‍ മണിക്കൂറുകളോളം തലകീഴായി തൂങ്ങിക്കിടക്കുകയായിരുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

വിസ്‌കോണ്‍സിനിലെ ക്രാൻഡണില്‍ നടന്ന ഒരു ഫെസ്റ്റിവലിലാണ് റോളര്‍ കോസ്റ്റര്‍ തകരാറിലായത്. ഏകദേശം മൂന്ന് മണിക്കൂറോളം എട്ട് പേര്‍ തലകീഴായി തൂങ്ങിക്കിടന്നു. എട്ട് പേരില്‍ ഏഴ് പേരും കുട്ടികളാണെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. അപ്രതീക്ഷിതമായി റൈഡ് തകരാറിലായതോടെ സംഘാടകരും ആശങ്കയിലായി. മൂന്ന് മണിക്കുര്‍ നേരം സുരക്ഷ ബെല്‍റ്റുകളുടെ സാഹായത്തോടെയാണ് അവര്‍ റോളര്‍ കോസ്റ്ററില്‍ തല കീഴായി തൂങ്ങിക്കിടന്നത്. റൈഡിനെത്തിയവരെല്ലാം സുരക്ഷ മാനദണ്ഡങ്ങള്‍ കൃത്യമായി പാലിച്ചിരുന്നതിനാല്‍ വലിയ അപകടം ഒഴിവായതായി ക്രാൻഡൻ അഗ്നിശമനസേന പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.

സമീപ പ്രദേശത്ത് നിന്ന് അടിയന്തര രക്ഷാപ്രവര്‍ത്തകരെത്തിയാണ് റോളര്‍ കോസ്റ്ററില്‍ കുടുങ്ങിക്കിടന്നവരെ രക്ഷിച്ചത്. മൂന്ന് മണിക്കൂര്‍ നീണ്ട ശ്രമങ്ങള്‍ക്കൊടുവില്‍ എല്ലാവരെയും സുരക്ഷിതമായി രക്ഷിച്ച്‌ സമീപത്തെ ആശുപത്രിയിലേക്ക് മാറ്റി. ആര്‍ക്കും പരുക്കില്ല. തലകീഴായി കിടക്കുന്ന യാത്രക്കാരെ രക്ഷിക്കാന്‍ റൈഡിലേയ്ക്ക് കയറുന്ന രക്ഷാപ്രവര്‍ത്തകരുടെ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.

വിസ്കോണ്‍സിനിലെ അമ്യൂസ്‌മെന്റ് പാര്‍ക്കുകള്‍ക്കായുള്ള പദ്ധതികള്‍ അവലോകനം ചെയ്യുന്നതിനും റൈഡുകള്‍ പരിശോധിക്കുന്നതിനും സംസ്ഥാന സുരക്ഷ, പ്രൊഫഷണല്‍ സേവന വകുപ്പിനാണ് ഉത്തരവാദിത്വം. റൈഡിന് സാങ്കേതിക തകരാര്‍ ഉണ്ടെന്ന് മാത്രമേ അറിയൂ. റൈഡ് അടുത്തിടെ ബന്ധപ്പെട്ടവര്‍ പരിശോധിച്ചിരുന്നുവെന്നും കൂടുതല്‍ വിവരങ്ങളൊന്നും അറിയില്ലെന്നും ക്രാൻഡൻ ഫയര്‍ ഡിപ്പാര്‍ട്ട്‌മെന്റിലെ ക്യാപ്റ്റൻ ബ്രണ്ണൻ കുക്ക് പറഞ്ഞു. കൃത്യമായ കാരണം കണ്ടെത്താന്‍ കൂടുതല്‍ അന്വേഷണം നടത്തുമെന്നും ക്യാപ്റ്റൻ പറഞ്ഞു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക