ഈ വര്‍ഷത്തെ ഏറ്റവും വലിയ ഫാഷന്‍ ഈവന്റായ ലുലു ഫാഷന്‍ വീക്ക് മെയ് പതിനേഴ് മുതല്‍ ഇരുപത്തിയൊന്ന് വരെയായിരുന്നു നടന്നത്. പുത്തന്‍ ട്രെന്‍ഡുകളുടെ ഫാഷന്‍ അണിനിരത്തുന്ന ഫാഷന്‍ റാംപില്‍ ഒട്ടനവധി താരങ്ങളാണ് റാംപില്‍ അണിനിരന്നത്.സിനിമ, സീരിയല്‍, സോഷ്യല്‍മീഡിയ താരങ്ങളും എല്ലാവരും ഒന്നിച്ച ഫാഷന്‍ ഈവന്റ് സോഷ്യല്‍മീഡിയയിലും തലസ്ഥാന നഗരിയിലും ഒരുപോലെ തരംഗം സൃഷ്ടിച്ചിരുന്നു. ഫാഷന്‍ റാംപിന്റെ ചിത്രങ്ങളെല്ലാം തന്നെ സോഷ്യല്‍മീഡിയയില്‍ വൈറലുമാണ്.

ലോഹിതദാസ് മലയാളത്തിന് പരിചയപ്പെടുത്തിയ നായികയാണ് ഭാമ. ദീർഘകാലം അഭിനയരംഗത്ത് തുടർന്നില്ലെങ്കിലും പ്രേക്ഷക മനസ്സുകളിൽ ഭാമയുടെ സൗന്ദര്യം സ്ഥാനം പിടിച്ചു. ഇപ്പോൾ ഇതാ ലുലു ഫാഷൻ വീക്ക് സൽവാറണിഞ്ഞ് ഭാമ നടത്തിയ റാംപ് വാക്ക് വീഡിയോ ശ്രദ്ധേയമാകുകയാണ്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

മിനിമലിസ്റ്റ് ലുക്കിൽ റാംപിൽ പ്രത്യക്ഷപ്പെട്ട താരം അക്ഷരാർത്ഥത്തിൽ പ്രേക്ഷക മനം കവർന്നു. ആകാര വടിവുകൾ വ്യക്തമാക്കുന്ന അന്ന നട തന്നെയാണ് ഭാമ റാംപിൽ നടത്തിയത്. അതുകൊണ്ടുതന്നെ താരത്തിന്റെ ബിഗ് സ്ക്രീൻ തിരിച്ചുവരവിന് കാത്തിരിക്കുന്ന ആരാധകരുടെ എണ്ണവും കൂടിയിട്ടുണ്ട്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക