സഹകരണ ബാങ്കില്‍ നിക്ഷേപിച്ചിരുന്ന പണം തിരികെ ലഭിക്കാത്തതില്‍ മനംനൊന്ത് ജീവനൊടുക്കാൻ ശ്രമിച്ച്‌ ചികിത്സയിലായിരുന്ന ഗൃഹനാഥൻ മരിച്ചു. തിരുവനന്തപുരം നെയ്യാറ്റിൻകരയിലാണ് സംഭവം. നെയ്യാറ്റിൻകര മരുതത്തൂർ സ്വദേശി സോമസാഗരം (55) ആണ് വിഷം കഴിച്ച്‌ ജീവനൊടുക്കിയത്.നെയ്യാറ്റിൻകര പെരുമ്ബഴുതൂർ സർവീസ് സഹകരണ ബാങ്കില്‍ നിക്ഷേപിച്ചിരുന്ന പണം തിരികെ ലഭിക്കാത്തതിനാലാണ് സോമസാഗരം ജീവനൊടുക്കിയതെന്ന് ബന്ധുക്കള്‍ ആരോപിക്കുന്നു.

അഞ്ചുലക്ഷം രൂപയാണ് സോമസാഗരം സഹകരണ ബാങ്കില്‍ നിക്ഷേപിച്ചിരുന്നത്. സോമസാഗരത്തിന്റെ മകളുടെ വിവാഹാവശ്യത്തിനായി പണം തിരികെ ചോദിച്ചിട്ട് ബാങ്ക് അധികൃതർ നല്‍കിയില്ല. ഇതേത്തുടർന്ന് കനത്ത മനോവിഷമത്തിലായിരുന്നു അദ്ദേഹമെന്ന് ബന്ധുക്കള്‍ പറയുന്നു. ഏപ്രില്‍ 19നാണ് ഇദ്ദേഹം വിഷം കഴിച്ച്‌ ആത്മഹത്യയ്ക്ക് ശ്രമിച്ചത്. തുടർന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ കഴിയുകയായിരുന്നു. ഇന്ന് പുലർച്ചെയോടെയാണ് മരിച്ചത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

കൂലിപ്പണിക്ക് പോയും കൃഷിചെയ്തുമാണ് സോമസാഗരം 5 ലക്ഷം രൂപ സഹകരണ ബാങ്കില്‍ നിക്ഷേപിച്ചത്. കഴിഞ്ഞ ആറുമാസത്തിനിടെ പലതവണ പണത്തിനായി ബാങ്കില്‍ കയറിയിറങ്ങിയിട്ടും ബാങ്ക് അധികൃതർ സോമസാഗരത്തെ കയ്യൊഴിയുകയായിരുന്നു. ഉദ്യോഗസ്ഥർ മോശമായി പെരുമാറിയെന്നും ബന്ധുക്കള്‍ ആരോപിച്ചു.അതേസമയം കടമെടുത്തവർ തിരിച്ചടയ്ക്കാത്തിനാല്‍ സാമ്ബത്തിക പ്രതിസന്ധിയുണ്ടെന്നാണ് സെക്രട്ടറിയുടെ വിശദീകരണം. കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള സമിതിയാണ് ബാങ്ക് ഭരിക്കുന്നത്.

കൂലിപ്പണിക്ക് പോയും കൃഷിചെയ്തുമാണ് സോമസാഗരം 5 ലക്ഷം രൂപ സഹകരണ ബാങ്കില്‍ നിക്ഷേപിച്ചത്. കഴിഞ്ഞ ആറുമാസത്തിനിടെ പലതവണ പണത്തിനായി ബാങ്കില്‍ കയറിയിറങ്ങിയിട്ടും ബാങ്ക് അധികൃതർ സോമസാഗരത്തെ കയ്യൊഴിയുകയായിരുന്നു. ഉദ്യോഗസ്ഥർ മോശമായി പെരുമാറിയെന്നും ബന്ധുക്കള്‍ ആരോപിച്ചു. അതേസമയം കടമെടുത്തവർ തിരിച്ചടയ്ക്കാത്തിനാല്‍ സാമ്ബത്തിക പ്രതിസന്ധിയുണ്ടെന്നാണ് സെക്രട്ടറിയുടെ വിശദീകരണം. കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള സമിതിയാണ് ബാങ്ക് ഭരിക്കുന്നത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക