ലഹരിമരുന്ന് കടത്തുന്നതിനിടയില്‍ യുവാവും യുവതിയും പിടിയിലായി. തൃശ്ശൂ‌ര്‍ മുകുന്ദപുരം സ്വദേശി ഷമീന, തളിക്കുളം സ്വദേശി മുഹമ്മദ് റയിസ് എന്നിവരാണ് പാലക്കാട് പിടിയിലായത്. ഇവര്‍ സഞ്ചരിച്ചിരുന്ന ഥാര്‍ ജീപ്പില്‍ നിന്ന് 62 ഗ്രാം എംഡിഎംഎ കണ്ടെടുത്തു. ബംഗളുരുവില്‍ നിന്നാണ് ഇവര്‍ ലഹരി എത്തിച്ചത് എന്നാണ് വിവരം.

ലഹരിക്കേസുകള്‍ നിയന്ത്രിക്കുന്നതിന്റെ ഭാഗമായി കസബ പൊലീസും ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും നടത്തിയ പരിശോധനയിലാണ് ഇരുവരും കുടുങ്ങിയത്. പ്രതികള്‍ ഉള്‍പ്പെട്ട ലഹരിമരുന്ന് സംഘത്തെക്കുറിച്ച്‌ പൊലീസ് അന്വേഷണം ആംരഭിച്ചിട്ടുണ്ട്. അതേസമയം കോട്ടയം നഗരത്തില്‍ പഴം – പച്ചക്കറി വ്യാപാരത്തിന്റെ മറവില്‍ ബ്രൗണ്‍ ഷുഗര്‍ വില്പന നടത്തിയിരുന്ന ആസാം സ്വദേശിയെ എക്സൈസ് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഇവര്‍ സഞ്ചരിച്ചിരുന്ന ഥാര്‍ ജീപ്പില്‍ നിന്ന് 62 ഗ്രാം എംഡിഎംഎ കണ്ടെടുത്തു. ബംഗളുരുവില്‍ നിന്നാണ് ഇവര്‍ ലഹരി എത്തിച്ചത് എന്നാണ് വിവരം. ലഹരിക്കേസുകള്‍ നിയന്ത്രിക്കുന്നതിന്റെ ഭാഗമായി കസബ പൊലീസും ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും നടത്തിയ പരിശോധനയിലാണ് ഇരുവരും കുടുങ്ങിയത്. പ്രതികള്‍ ഉള്‍പ്പെട്ട ലഹരിമരുന്ന് സംഘത്തെക്കുറിച്ച്‌ പൊലീസ് അന്വേഷണം ആംരഭിച്ചിട്ടുണ്ട്. അതേസമയം കോട്ടയം നഗരത്തില്‍ പഴം – പച്ചക്കറി വ്യാപാരത്തിന്റെ മറവില്‍ ബ്രൗണ്‍ ഷുഗര്‍ വില്പന നടത്തിയിരുന്ന ആസാം സ്വദേശിയെ എക്സൈസ് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക