ആളുകളെ ആകര്‍ഷിക്കാൻ ഭക്ഷണത്തിന്റെ രുചിയ്ക്കൊപ്പം പല തരത്തിലുള്ള വിദ്യകളും റെസ്റ്റോറന്റുകാര്‍ പരീക്ഷിക്കാറുണ്ട്. അത്തരത്തില്‍ ഒന്നാണ് ഭക്ഷണം വിളമ്ബുമ്ബോഴുള്ള വ്യത്യസ്തത. പല റെസ്റ്റോറന്റുകളിലും വ്യത്യസ്ത തരത്തില്‍ ഭക്ഷണം വിളമ്ബാറുണ്ട്. ചിലത് കണ്ടാല്‍ നമ്മള്‍ അമ്ബരന്നുപോകും.അത്തരത്തില്‍ ഒരു വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.

വിളമ്ബിവെച്ച ഭക്ഷണത്തിലേക്ക് തീ ആളിപ്പടരുന്നതാണ് ഈ വീഡിയോയിലുള്ളത്. ഗ്യാസ് സ്റ്റൗവില്‍ നിന്ന് കൈയിലെ ഗ്ലൗവിലേക്ക് തീ പകരുന്ന വെയ്റ്ററെ വീഡിയോയില്‍ കാണാം. പിന്നീട് അദ്ദേഹം ഭക്ഷണത്തിന് മുകളിലേക്ക് ഓയില്‍ പോലെയുള്ള വസ്തു ഒഴിക്കുന്നു. അതിനു ശേഷം കത്തുന്ന ഗ്ലൗ ഈ ഭക്ഷണത്തിന് മുകളിലേക്ക് പിടിക്കുമ്ബോള്‍ തീ ഗ്ലൗവില്‍ നിന്ന് ഭക്ഷണത്തിലെത്തുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

സ്റ്റേജില്‍ ഒരു നാടകം കാണുന്ന പ്രതീതി പോലെയാണ് വെയ്റ്ററുടെ ഈ പ്രകടനം ആളുകള്‍ കണ്ടിരിക്കുന്നത്.ഈ സംഭവം ഇറാനിലാണെന്ന് ട്വിറ്ററില്‍ പങ്കുവെച്ച വീഡിയോയ്ക്ക് താഴെ ഒരാള്‍ കമന്റ് ചെയ്തിട്ടുണ്ട്. ഇറാനിലെത്തി ഇത് കാണണമെന്ന ആഗ്രവും ഇയാള്‍ പങ്കുവെയ്ക്കുന്നുണ്ട്. കത്താൻ സഹായിക്കുന്ന ആ ഓയില്‍ ശരീരത്തിന് നല്ലതെന്നും അത് ആസ്വദിക്കുന്നതില്‍ മാത്രമേ രസമുള്ളൂവെന്നും മറ്റൊരാള്‍ കമന്റ് ചെയ്തിട്ടുണ്ട്. ഇതിന്റെ പശ്ചാത്തലത്തില്‍ കേള്‍ക്കുന്ന സംഗീതം എവിടെ നിന്നാണെന്ന് അന്വേഷിച്ചും വീഡിയോയ്ക്ക് താഴെ കമന്റുകളുണ്ട്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക