യാത്രകളെ ഇഷ്ടപ്പെടുകയും അതിനു വേണ്ടി സമയം ചെലവഴിക്കാന്‍ ആഗ്രഹിക്കുകയും ചെയ്യുന്നവരാണ് ഇന്നത്തെ തലമുറയിലുള്ളത്. കൊച്ചു കുട്ടികള്‍ മുതല്‍ പ്രായമാവര്‍ വരെ യാത്രകളിലെ സാഹസികത ഇഷ്ടപ്പെടുകയും അതിസാഹസികമായ കാര്യങ്ങള്‍ ചെയ്യാന്‍ ആഗ്രഹിക്കുകയും ചെയ്യുന്നവരാണ്. എന്നാല്‍ പലപ്പോഴും സാഹസികമായ റൈഡുകള്‍ അപകടങ്ങളും ക്ഷണിച്ചു വരുത്തും. അത്തരമൊരു വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലൂടെ വൈറലാകുന്നത്.

മെക്സിക്കോയിലെ മോണ്ടെറിയിലെ ഫണ്ടിഡോറ പാര്‍ക്കിലെ സിപ്‌ലൈനില്‍ നിന്ന് 40 അടി താഴ്ചയിലേക്ക് വീണ് ആറ് വയസുകാരന്റെ വീഡിയോയാണ് സോഷ്യല്‍ മീഡിയയിലൂടെ ആളുകളെ ഞെട്ടിപ്പിച്ചത്. ജൂണ്‍ 25 ന് നടന്ന സംഭവത്തിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയ വഴി പ്രചരിച്ചതോടെയാണ് പുറം ലോകമറിയുന്നത്. പാര്‍ക്ക് ഫുണ്ടിഡോരയുടെ ആമസോണിയൻ എക്‌സ്പഡീഷനിലാണ് അപകടം സംഭവിച്ചത്. 40 അടി താഴെയുള്ള പൂളിലേക്കാണ് കുട്ടി വീണത്. അവിടെ നിന്നും ഒരു വിനോദ സഞ്ചാരി കുട്ടിയെ രക്ഷപ്പെടുത്തുകയായിരുന്നു. ചെറിയ പരിക്കുകളോടെ കുട്ടി രക്ഷപ്പെട്ടു എന്നതാണ് ഇതില്‍ അത്ഭുതപ്പെടുത്തുന്ന കാര്യം.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

സംഭവത്തിന്റെ ഞെട്ടല്‍ ഇപ്പോഴും മാറിയിട്ടില്ലെന്നാണ് കുട്ടിയുടെ സഹോദരന്‍ അടക്കമുള്ളവര്‍ പറയുന്നത്. പാര്‍ക്കിലെ ജീവനക്കാരുടെ പരിശീലനക്കുറവാണ് അപകട കാരണമെന്ന് പല ആളുകള്‍ കുറ്റപ്പെടുത്തുന്നുണ്ട്. സംഭവത്തെ തുടര്‍ന്ന് അമ്യൂസ്‌മെന്റ് പാര്‍ക്കിലെ റൈഡുകള്‍ താല്‍ക്കാലികമായി നിര്‍ത്തിവച്ചു. മാത്രവുമല്ല ഇതിനു പിന്നിലെ കാരണമെന്തെന്ന് കണ്ടെത്താന്‍ സംഭവത്തില്‍ അധികൃതര്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക